പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇന്ന് രാവിലെ 10 മുതല്‍ നാളെ വൈകിട്ട് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം....

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇന്ന് രാവിലെ 10 മുതല്‍ നാളെ വൈകിട്ട് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
അലോട്ട്മെന്റിനായുള്ള വേക്കന്‍സി https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. മുഖ്യ അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍, നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും പ്രവേശനത്തില്‍ ഹാജരാകാത്തവര്‍ക്കും മെരിറ്റ് ക്വോട്ട ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.
അപേക്ഷകളില്‍ പിഴവുണ്ടായ കാരണം പുറത്തായവര്‍ക്കും അപേക്ഷ പുതുക്കി നല്‍കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനും സാങ്കേതിക സഹായം നല്‍കാനും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതല്‍ നാളെ വൈകിട്ട് അഞ്ചു വരെ www.admission.dge.kerala.gov.in ലൂടെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും അപേക്ഷ പുതുക്കാന്‍ സൗകര്യമുണ്ട്.
മുഖ്യ/ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താനാകും. അപേക്ഷ നല്‍കാന്‍ പഠിച്ച സ്‌കൂളിലെയോ തൊട്ടടുത്ത സര്‍ക്കാര്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയോ അദ്ധ്യാപകരുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.
"
https://www.facebook.com/Malayalivartha


























