ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി... സംസ്‌കാരം നാളെ ...

നാടും നഗരവും ജനനായകനെ അവസാനമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് . ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്‌കാരം നാളെ ...
കലക്ടറുടെ നേതൃത്വത്തില്‍ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രി ഏറെ വൈകിയും നടന്നു.വഴിയില്‍ ഇരുവശവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു വിവിധ സംഘടനകളും ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ കറുത്ത കൊടികള്‍ കെട്ടി. പൊലീസ്, അഗ്‌നിരക്ഷാസേന, ആരോഗ്യവിഭാഗം, മറ്റു വകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്. ഡിസിസി ഓഫിസില്‍ നിന്ന് പ്രവര്‍ത്തകരെല്ലാം തിരുനക്കര മൈതാനത്തേക്കു വിലാപയാത്രയെ അനുഗമിക്കുകയാണ്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേകയിടം ഒരുക്കി. വിയോഗവാര്‍ത്ത അറിഞ്ഞ് പള്ളിയില്‍ അടിയന്തര കമ്മിറ്റി യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.
" f
https://www.facebook.com/Malayalivartha


























