തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപത്തു വെച്ച് ഇവരെ നായ കടിച്ചത്.
നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടായിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു . പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു.
ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സ നടക്കുന്നതിനിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടരുന്നു. തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് നായയുടെ കടിയേറ്റിരുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ബാലരാമപുരത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha


























