പാലക്കാട് ചിറ്റൂരില്‍ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

പാലക്കാട് ചിറ്റൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനെയാണ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജയകൃഷ്ണന്‍ വായ്പ്പ എടുത്തിട്ടുണ്ടായിരുന്നു. ആഴ്ച്ചയില്‍ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിന്റെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ജയകൃഷ്ണന്‍ വായ്പ്പയെടുത്തിരുന്നത്.
മൈക്രോ ഫൈനാന്‍സ്‌കാര്‍ക്ക് തുക നല്‍കുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. ഇവര്‍ തുകയുമായി വാല്‍മുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സിപിഐ എം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ചിറ്റൂര്‍ പൊലീസും സ്ഥലത്തെത്തി സ്ഥാപനം താല്‍ക്കാലികമായി അടപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























