Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഉമ്മൻ ചാണ്ടിയോട് മനസുകൊണ്ടെങ്കിലും മാപ്പു പറയൂ പിണറായി...വാക്കു കൊണ്ടോ നോക്കു കൊണ്ടോ ഒരു മനുഷ്യരെയും, ഉപദ്രവിക്കാത്ത മനുഷ്യനെയാണ് അപമാനിച്ച് നിങ്ങളുടെ പാർട്ടി പുറത്താക്കിയത്....നട്ടാൽ കുരുക്കാത്ത നുണ എല്ലാം തകർന്നു വീണു...

19 JULY 2023 12:04 PM IST
മലയാളി വാര്‍ത്ത
ബഹുമാനപ്പെട്ട പിണറായി വിജയൻ, താങ്കൾക്ക് കാലം മാപ്പു തരില്ലെന്ന് ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയും ഇപ്പോൾ ആവർത്തിക്കുകയാണ്. വാക്കു കൊണ്ടോ നോക്കു കൊണ്ടോ ഒരു മനുഷ്യരെയും ഉപദ്രവിക്കാത്ത ഉമ്മൻ ചാണ്ടിയെയാണ് അപമാനിച്ച് നിങ്ങളുടെ പാർട്ടി പുറത്താക്കിയത്. ഇക്കാര്യമാണ് ഇന്നലെ ദേശാഭിമാനിയുടെ മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ.മാധവൻകുട്ടി സമ്മതിച്ചത്. അദ്ദേഹം ഉമ്മൻ ചാണ്ടിയോട് മാപ്പു ചോദിച്ചു.ദേശാഭിമാനി എഡിറ്റർ ആയതു കൊണ്ടു മാത്രമാണ് താൻ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന്  മൗനത്തിലൂടെ അധാർമ്മിക പിന്തുണ നൽകിയതെന്ന് മാധവൻക്കുട്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ  സോളാർ കേസിൽ റിപ്പോർട്ട് എഴുതാൻ   ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ അഞ്ച് കോടി വാങ്ങിയെന്ന് അടുത്ത കാലത്ത് വെളിപ്പെടുത്തിയത് സി.  ദിവാകരനായിരുന്നു.  ഈ കമ്മീഷനാണ്  ഉമ്മൻ ചാണ്ടിക്കെതിര നട്ടാൽ കുരുക്കാത്ത നുണ എഴുതി പിടിപ്പിച്ചത്.പിണറായി അറിയാതെ   അക്കാലത്ത് എ.കെ.ജി സെൻററിൽ ഈച്ച് പോലും പറക്കുമായിരുന്നില്ല.     ടി.പി.ചന്ദ്രശേഖരൻ കേസിൽ നിന്നും പിണറായിക്കും മറ്റ് സി പി എം നേതാക്കൾക്കും ഊരണമെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമായിരുന്നു.ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമായിരുന്നു 2011-2016 കാലയളവിൽ ദിവാകരൻ.   അന്ന് കാനം ഇന്നത്തെ പോലെ ശക്തനായിരുന്നില്ല.  ദിവാകരന് യുഡിഎഫിലെ പല നേതാക്കളുമായി  അടുത്ത ബന്ധം ഉണ്ടായിരുന്നു. സർക്കാർ ജീവനക്കാർ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്തപ്പോൾ അത് തീർക്കാൻ അന്ന് മന്ത്രിയായിരുന്ന കെഎം.മാണിക്കൊപ്പം  ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദിവാകരനാണ്.  കൂടെ കിടക്കുന്നവർക്കാണ് രാപ്പനി അറിയാവുന്നത്. അക്കാലത്ത് എന്താണ് സംഭവിച്ചതെന്ന് ദിവാകരന് നന്നായി അറിയാം. കാരണം അദ്ദേഹത്തിന് പിണറായിയായിട്ടും നല്ല ബന്ധം അന്നുണ്ടായിരുന്നു. പിണറായി സി പി ഐ യിൽ നിന്നും ദിവാകരനുമായിട്ടാണ് ചർച്ചകൾ നടത്തിയിരുന്നത്.കേസ് അന്വേഷിച്ച മുൻ ജഡ്ജി ശിവരാജൻ  ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത് പിണറായി മുഖ്യമന്ത്രിയായ കാലത്താണ്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യം പുനർ നിയമനമായിരുന്നുവെന്ന് എല്ലാവരും പറയുന്നു.      ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും സി പി എമ്മിന്   അപമാനിക്കണമായിരുന്നു.ഇടതു സർക്കാർ അധികാരമേറ്റപ്പോൾ മുൻ സർക്കാരിനെ അപമാനിക്കാൻ തീരുമാനിച്ചു.അന്നത്തെ നിയമമന്ത്രി എ കെ ബാലനുമായിട്ടായിരുന്നു ശിവരാജൻ ആശയ വിനിമയം നടത്തിയിരുന്നത്.ബാലൻ അക്കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്നു.. കോടിയേരിയായിരുന്നു പാർട്ടി സെക്രട്ടറി.സോളാർ കേസിൻ്റെ കാര്യത്തിൽ കോടിയേരിയും അമിത താൽപ്പര്യമെടുത്തു. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന കാര്യത്തിൽ കോടിയേരിയും പിണറായിക്ക് ഒപ്പം നിന്നു. അതിൻ്റെ ഫലമാണ് സ്വപ്ന സുരേഷിൽ നിന്നും പിണറായിക്ക് കിട്ടിയത്.ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതാൻ പ്രേരിപ്പിച്ചു എന്ന് ദിവാകരൻ പറഞ്ഞാൽ അത് ഉദ്ദേശിക്കുന്നത് സി പി എമ്മിനെ തന്നെയാണ്. കാരണം റിപ്പോർട്ട് എഴുതിയത്. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്. ഈ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയത്.     അക്കാലത്ത് പിണറായിയുടെയും കോടിയേരിയുടെയും  അപ്രമാധിത്വം തുടരുകയായിരുന്നു. ഇക്കാര്യം ആരെക്കാളധികം ദിവാകരന്  അറിയാം.  സോളാർ ചർച്ചകളിൽ ദിവാകരൻ സജീവമായി പങ്കെടുത്തു.ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ  ഒരു കെട്ടുകഥ ഉണ്ടാക്കുന്നതിനോട് പല സി പി എം നേതാക്കൾക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല.എന്നാൽ ജനങ്ങളുമായി ഇഴുകി ചേർന്ന് ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളും കെ.എം.മാണിയുടെ കാരുണ്യ പദ്ധതിയും സി പി എമ്മിനെ  ശരിക്കും ഭയപ്പെടുത്തി. ഏതുവിധേനയും ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെ ഇല്ലാതാക്കാൻ പിണറായി തീരുമാനിച്ചു. അതിൻെറ പരിണിത ഫലമായിരുന്നു  സോളാർ കേസ്.രമേശ് ചെന്നിത്തലയും അന്ന് ഇടതു മുന്നണിക്ക് ഒപ്പം ചേർന്നതായി പറയുന്നത് ചിലേ കോൺഗ്രസുകാർ തന്നെയാണ്.  മുഖ്യമന്ത്രിയാകാൻ സാധിക്കാത്തതിലുള്ള  ഇച്ഛാഭംഗം ആയിരുന്നു കാരണം. ഉമ്മൻ ചാണ്ടിക്കെതിരെ ഗുണ്ടുകൾ മിനുക്കുന്നതിൽ ചെന്നിത്തല വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ല. ചെന്നിത്തലയാണ് കോന്നി സ്വദേശിയായ ക്വാറി മുതലാളിയെ  ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തിറക്കിയതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ചെന്നിത്തല രംഗം കൊഴുപ്പിച്ചു.     സോളാർ രഹസ്യങ്ങളിൽ പലതും ഉമ്മൻ ചാണ്ടിക്കെതിരെ സി പി എമ്മിന് ചോർത്തി നൽകിയത് ചെന്നിത്തലയാണെന്ന് ഇന്നും എ ഗ്രൂപ്പുകാർ വിശ്വസിക്കുന്നു. മുൻ മന്ത്രി  കെ ബാബുവാണ്  ജസ്റ്റിസ് ശിവരാജനെ ആനയിച്ചു കൊണ്ടുവന്ന് ഉമ്മൻ ചാണ്ടിയെ തകർത്തത്. പരിണിതപ്രജ്ഞനായ ഉമ്മൻ ചാണ്ടി സ്ത്രീ പീഡനം നടത്തിയെന്ന് വരെ  മുൻ ജഡ്ജി  കൂട്ടിച്ചേർത്തു .ഒരു മനുഷ്യനെ അപമാനിക്കുന്നതിൻ്റെ പരമാവധി അപമാനിച്ചു. സോളാർ കേസിലെ നീല രംഗങ്ങൾ റിപ്പോർട്ടിൻ്റെ ഭാഗമാക്കി മുഖ്യമന്ത്രിക്ക് നൽകിയതോടെ ജഡ്ജിക്ക് പുനർ നിയമനം കിട്ടി.  ഇതോടെ  മുൻ മന്ത്രി കെ.ബാബുവും സംശയദൃഷ്ടിയിലായി. ഉമ്മൻ ചാണ്ടിയെ യഥാർത്ഥത്തിൽ ചതിക്കുകയായിരുന്നു ഈ കോൺഗ്രസ് നേതാക്കളെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു.

കെ.ബാബു ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു കഴിയുന്ന കാലത്താണ്  ശിവരാജൻ റിപ്പോർട്ട് സമർപ്പിച്ചത്.  ഉമ്മൻ ചാണ്ടി തന്നെ സഹായിച്ചില്ലെന്ന ചിന്തയിലായിരുന്നു  ബാബു. അന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ബാബു ഏറെക്കുറെ ഔട്ടായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയെ പകരം വീട്ടുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ എക്കാലവും രാഷ്ട്രീയ നേതൃത്വവുമായി സമരസപ്പെട്ടു പോകാറാണ് പതിവ്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ജുഡീഷ്യൽ ഓഫീസർമാരെ എക്കാലവും സഹായിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ പുനർ നിയമനം നൽകുന്നത് പതിവാണെന്നും അത്തരം നടപടികൾ ആശാസ്യമല്ലെന്നും പണ്ട് പി സി ജോർജ് പറഞ്ഞത് വെറുതെയല്ല.ജസ്റ്റിസ് ശിവരാജൻ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ്. അദ്ദേഹത്തെ സോളാർ കമ്മീഷനായി നിയമിച്ചത് മുൻ മന്ത്രി കെ ബാബുവാണ്.

 

ഉമ്മൻ ചാണ്ടിക്ക് വേണ്ടിയായിരുന്നു ബാബുവിന്റെ തീരുമാനം. അന്നത്തെ അഡ്വക്കേറ്റ് ജനറൽ  അടുത്തിടെ അന്തരിച്ച ദണ്ഡപാണിക്ക് ശിവരാജനെ  നിയമിക്കാൻ  താത്പര്യമുണ്ടായിരുന്നില്ല. മുൻ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ നിയമിക്കാനായിരുന്നു ദണ്ഡപാണിക്ക് താത്പര്യം. എന്നാൽ കാസർകോടുകാരനായ മോഹൻകുമാറിന് കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണത്താലായിരുന്നു ഉമ്മൻ ചാണ്ടി അതിന് സമ്മതിക്കാതിരുന്നത്. കരുണാകരൻ്റെ പേരിൽ ചെന്നിത്തല മോഹൻകുമാരിനെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് ബാബു ഉമ്മൻ ചാണ്ടിക്ക് പറഞ്ഞു കൊടുത്തതോടെയാണ് മോഹൻകുമാർ പുറത്തായത്.നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷനായിരിക്കെ ജസ്റ്റിസ് മോഹൻകുമാറിനെ ഉമ്മൻ ചാണ്ടി വിശ്വാസത്തിലെടുത്തിരുന്നില്ല. താൻ പറയുന്നത് പോലെ സോളാർ കമ്മീഷൻ അനുസരിക്കുമെന്നായിരുന്നു കെ. ബാബുവിന്റെ ഉറപ്പ്.സർക്കാർ മാറി വന്നപ്പോൾ ജ. ശിവരാജൻ കാലുമാറി എന്നാണ്  കോൺഗ്രസുകാർ പറയുന്നത്.  അതെന്തായാലും സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് വളരെ ക്ഷീണമുണ്ടാക്കി.  ഇരയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെ ഉമ്മൻ ചാണ്ടിയുടെ സൽപ്പേര് തന്നെ ഇല്ലാതായി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം വരെ ഉയർന്നു.  ഇതെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാരണം അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മൻചാണ്ടി.

തീരെ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ കത്ത് എന്തിന് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അവിടെയാണ് സൽപേര് മൗലികാവകാശമാണെന്ന ഹൈക്കോടതി വിധിയുടെ പ്രസക്തി.ശിവരാജൻ റിപ്പോർട്ടിലെ നിഗമനങ്ങൾ കോടതി തള്ളിയതോടെ ചോദ്യം ചെയ്യപ്പെട്ടത് റിപ്പോർട്ടിന്റെ വിശ്വാസ്യതയാണ്. അതായത് സോളാർ കമ്മീഷന്റെ നിഗമനങ്ങളിൽ പക്ഷപാതം ഉണ്ടായിരുന്നു എന്നാണ് കേരളത്തിന്റെ പരമോന്നതകോടതി കരുതുന്നത്. ഇത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. ഒരു ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ കോടതി കളയുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം.


ലോകായുക്തയിലും മറ്റും എത്തുന്ന ജഡ്ജിമാർ പിന്നീട് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമ വ്യവസ്ഥ ജുഡീഷ്യൽ ഓഫീസർമാർക്കും ബാധകമാക്കിയാൽ ഇത്തരം കമ്മീഷനുകളുടെ സുതാര്യത ഉറപ്പാക്കാം. ഇല്ലെങ്കിൽ സർക്കാരിന്റെ കോടി കണക്കിന് രൂപ വെള്ളത്തിൽ ഒഴുകും. പ്രത്യേകിച്ച് സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ.കെ ബാബുവിന് സംഭവിച്ച തന്ത്രപരമായ പിഴവാണ് ഉമ്മൻ ചാണ്ടിയെ നശിപ്പിച്ചത്. എന്നാൽഇതിൻ്റെ ഫലം ബാബു അനുഭവിച്ചു. സാധാരണ ഇലക്ഷൻ കേസുകൾ വർഷങ്ങളെടുത്താണ് പൂർത്തിയാക്കാറുള്ളത്.ഇവിടെ എം.സ്വരാജിൻ്റെ പരാതിക്കെതിരെ കോടതിയിൽ പോയത് കെ.ബാബുവാണ്. അദ്ദേഹം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും ബാബുവിനെതിരെ  ഇടക്കാല ഉത്തരവുണ്ടായത്. വിദഗ്ദ്ധ നിയമോപദേശം ലഭിക്കാത്തതു കൊണ്ടാണ് തന്ത്രശാലിയായ ബാബുവിന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്. 

 

അയ്യപ്പനെ ഉപയോഗിച്ച്  ബാബു വോട്ടുപിടിച്ചു എന്നത് ചരിത്രമാണ്. തിരഞ്ഞടുപ്പ് വേളയിൽ തന്നെ സ്വരാജ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നു.അയ്യപ്പൻ ത്യപൂണിത്തുറകാർക്ക് ഒരു വികാരമാണ്. എറണാകുളത്തെ പരമ്പരാഗത മുന്നാക്ക വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുന്ന മണ്ഡലമാണ്  ത്യപൂണിത്തുറ. സ്വരാജിനെതിരെ ഹൈന്ദവ വികാരമിളക്കാൻ ബാബുവിന് കഴിഞ്ഞു. ബിജെപി നേതാവ് ഡോ.രാധാക്യഷ്ണനാണ് ബാബുവിനെതിരെ മത്സരിച്ചത്.രാധാകൃഷ്ണന് ബാബുവുമായി അടുത്ത ബന്ധമുണ്ട്.രാധാകൃഷ്ണനെ പി എസ് സി ചെയർമാനാക്കിയത് ബാബുവാണ്. പിന്നീടാണ് രാധാക്യഷ്ണൻ ബി ജെ പിയിൽ ചേർന്നത്.  അയ്യപ്പൻ്റെ പോസ്റ്ററുകളും ബാബു തയ്യാറാക്കിയിരുന്നു എന്നതിന് തെളിവു  ലഭിച്ചിരുന്നു.ഇത് കോടതിയിൽ ഹാജരാക്കി. താൻ കേസു ജയിക്കു മെന്ന കാര്യത്തിൽ സ്വരാജിന് ഒരു സംശയവുമില്ല.നിസാര വോട്ടിനാണ് ഇവിടെ സ്വരാജ് തോറ്റത്.ഏതായാലും ശിവരാജൻ പണം വാങ്ങിയെന്നതിൻ്റെ തെളിവ്  ദിവാകരൻ്റെ കൈയിലുണ്ടാവണം.  ടി പി കേസിൽ പിണറായിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ കൈയിൽ തെളിവുമുണ്ടായിരുന്നു എന്നത്  പരസ്യമായ രഹസ്യമാണ്. അന്ന് ഇൻറലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇത് മുഖ്യമന്ത്രിക്ക് സംഘടിപ്പിച്ച് നൽകിയത്. പിണറായി അധികാരത്തിലെത്തിയപ്പോൾ ആദ്യം കഥ കഴിക്കപ്പെട്ടത്  സെൻകുമാറിനെയാണ്. 

 

 ആരോപണ വിധേയയായ സ്ത്രീക്ക് പിന്നണി പാടിയ സി പി എം മന്ത്രിസഭയുണ്ടാക്കിയതും അവരുടെ സഹായം കൊണ്ടാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ആ ജഡ്ജിക്ക് എന്തു വേണമെങ്കിലും പറയാമായിരുന്നു ; ലൈംഗികാരോപണം ഒഴിച്ച്. പൂർണമായി ജനനായകൻ എന്ന നിലയിൽ അദ്ദേഹം ഒരിക്കലും അത്തരം ഒരു കുറ്റകൃത്യത്തിൽ പങ്കെടുക്കുകയില്ലെന്ന് മനസിലാക്കാനുള്ള കോമൺെസെൻസ്  സി പി എമ്മിന് വേണമായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയെ താഴെയിറക്കണമെന്ന ഒറ്റ ചിന്തയിൽ നീങ്ങിയ സി പി എമ്മിന് ഒരു മറുചിന്ത ഉണ്ടായിരുന്നില്ല. സോളാറും ബാറും സി പി എമ്മിന് സർക്കാരിനെ താഴെയിറക്കാനുള്ള ഉപാധി മാത്രമായിരുന്നു. എല്ലാത്തിനും കാരണമായത് ടി.പി. കൊലക്കേസ് ആയിരുന്നു.  ടി.പി.കൊലയിൽ   സി പി എമ്മിൻ്റെ ഉന്നത നേതാക്കളുടെ പങ്ക് സുവ്യക്തമായിരുന്നു. തങ്ങളെ ഉമ്മൻ ചാണ്ടി ജയിലിൽ അടയ്ക്കുന്നതിന് മുമ്പ് ഉമ്മൻ ചാണ്ടിയെ താഴെയിറക്കുകയായിരുന്നു സിപിഎം നേതാക്കളുടെ ലക്ഷ്യം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (21 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (39 minutes ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (1 hour ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (2 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (6 hours ago)

Malayali Vartha Recommends