പാടത്ത് വളം ഇടുന്നതിനിടെ കര്‍ഷകന്‍ പാമ്പ് കടിയേറ്റ് മരിച്ചു....

പാടത്ത് വളം ഇടുന്നതിനിടെ കര്‍ഷകന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കുടവെച്ചൂര്‍ ചക്കനാങ്കത്തറയില്‍ ബഷീര്‍ (62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തില്‍ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ഷാമര്‍, ബീമ, ഷഫീക്ക്. മരുമക്കള്‍: നിസ, ഫാത്തിമുത്ത്.
അതേസമയം കണ്ണൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു... ക്രിക്കറ്റ് കളി കഴിഞ്ഞ് ക്ഷേത്ര കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം മറുകരയിലേയ്ക്ക് നീന്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയര്‍ത്തി രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ കുളത്തില്‍ തിരച്ചില്‍ നടത്തി. വിദ്യാര്‍ത്ഥിയെ കരയ്‌ക്കെടുത്ത ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ഉച്ചയോടെ മട്ടന്നൂരില്‍ എത്തിക്കും.
"
https://www.facebook.com/Malayalivartha


























