മൂന്നാം മോദി സർക്കാർ അധികാരത്തിലേറും...നീക്കങ്ങൾ എല്ലാം തുടങ്ങി..പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം എല്ലാം തകരും...പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് വേണ്ടി അടിയുറച്ച് പ്രവർത്തിക്കും...നേതാക്കൾ എല്ലാം ഒറ്റക്കെട്ട്...

മോദി സർക്കാരിന് ഏറെ പ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകളും പ്രസ്താവനകളുമാണ് പുറത്തു വരുന്നത്. കോൺഗ്രസ്സിന്റെ പോലും ആതമവിശ്വാസം തല്ലി തകർക്കുന്ന ചില നീക്കങ്ങളും കേന്ദ്രത്തിൽ നടക്കുന്നുണ്ടെന്ന കാര്യം പ്രതിപക്ഷം ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
2024-ൽ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തങ്ങൾ തീരുമാനിച്ചുവെന്ന് എസ്ബിഎസ് പാർട്ടി അദ്ധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ. ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവന. വരുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്നും അതിനായി എൻഡിഎയുടെ ഭാഗമായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇന്ന് എൻഡിഎ യോഗം നടന്നത്. ബിജെപി, ശിവസേന, എഐഡിഎംകെ തുടങ്ങി 42 പാർട്ടികൾ ഇന്ന് വൈകുന്നേരം നടന്ന എൻഡിഎ മുന്നണി യോഗത്തിൽ പങ്കെടുത്തു. വൈകുന്നേരം ആരംഭിച്ച യോഗത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു.
യോഗത്തിൽ പ്രധാനമന്ത്രി കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ഐക്യ മുന്നണിയെ കടന്നാക്രമിച്ചു.ബിജെപി ഒരിക്കലും ജനവിധിയെ അവഹേളിച്ചിട്ടില്ലെന്നും ഭരിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വിദേശശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കോൺഗ്രസിന് നൽകിയ മറുപടിയിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള ഇന്ത്യാവിരുദ്ധ പ്രസ്താവനകളെ വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തായിരുന്നപ്പോഴും ബിജെപി നല്ല രാഷ്‌ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എൻഡിഎ എന്നത് ‘ന്യു ഇന്ത്യ’, ‘ഡെവല്പ്മെന്റ്’, ‘ആസ്പിറേഷൻസ്’ എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.അതേസമയം, ഇന്ന് നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തിന് പുത്തൻ പേരുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു.
ഐഎൻഡിഐഎ എന്നാണ് പുതുതായി സ്വീകരിച്ച പേര്. 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ കാര്യമായ തീരുമാനങ്ങൾ ഒന്നുമുണ്ടായിട്ടില്ല. സീറ്റ് വിഭജനമടക്കുള്ള കാര്യങ്ങളൊന്നും ഈ യോഗത്തിലും ചർച്ചയായില്ല. അടുത്ത യോഗം മുംബൈയിൽ നടക്കുമെന്ന് അറിയിച്ചെങ്കിലും തീയതി തീരുമാനമായിട്ടില്ല.പ്രതിപക്ഷ പാർട്ടികൾക്ക് നെഞ്ചിടിപ്പ് സമ്മാനിച്ചു കൊണ്ടാണ് എൻഡിഎ യോഗം ഡൽഹിയിൽ നടന്നത്. തമ്മിൽ പോര് മുറുകുമ്പോഴും പ്രതിപക്ഷ ഐക്യം ഉണ്ടെന്ന് കാണിക്കുന്നതിന് 26 പാർട്ടികളെ കൂട്ടി കോൺഗ്രസ് യോഗം വിളിച്ചു ചേർത്ത ദിവസം തന്നെയാണ് 42 പാർട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എൻഡിഎ കരുത്ത് കാട്ടിയത്.
എൻഡിഎ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തവരിൽ തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണും ഉണ്ടായിരുന്നു. താരത്തിന്റെ എൻഡിഎ പ്രവേശനം ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ജനസേനാ പാർട്ടി അദ്ധ്യക്ഷൻ കൂടിയായ പവൻ കല്യാൺ 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. എൻഡിഎ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട താരം പ്രധാനമന്ത്രിക്ക് ശക്തമായ പിന്തുണ നൽകുമെന്ന് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























