വന്ദേഭാരത് എക്സ്പ്രസിനു പിന്നാലെ വന്ദേ സാധാരൺ തീവണ്ടികൾ വരുന്നു...സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്ക്...നോൺ എ.സി...ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ...ഒരുപാട് സൗകര്യങ്ങൾ...

വന്ദേഭാരത് എക്സ്പ്രസിനുപിന്നാലെ വന്ദേ സാധാരൺ തീവണ്ടികൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ നോൺ എ.സി. ട്രെയിനാണ് തുടങ്ങുന്നത്.സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയാണ് പുതിയ വണ്ടി നിർമിക്കുക. വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയ്ക്ക് രണ്ടുവശത്തും ലോക്കോമോട്ടീവ് എൻജിനുകൾ ഉണ്ടായിരിക്കും. അതിനാൽ, ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും.
എല്ലാ കോച്ചുകളും നോൺ എ.സി. ആയിരിക്കും.ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിന്റെ പ്രവൃത്തി കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സിൽ (സി.എൽ.ഡബ്ല്യു.) പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) കോച്ചുകളുടെ നിർമാണം.വന്ദേ ഭാരത് ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റ് പാസഞ്ചർ ട്രെയിനുകളെ അപേക്ഷിച്ച് നിരക്കുകൾ കൂടുതലാണ്എന്നതിനാൽ ഈ ട്രെയിനിനെ സ്ഥിരമായി ആശ്രയിക്കാൻ സാധാരണക്കാർക്ക് സാധിക്കുകയില്ല. എന്നാൽ വേഗതയും, സൗകര്യങ്ങളും കൂടുതലുള്ള വന്ദേഭാരത് ട്രെയിനുകൾ അവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്പെട്ടേക്കാം.
വന്ദേഭാരത് ട്രെയിനുകളെ കൂടുതൽ ജനകീയമാക്കാനാണ് റെയിൽവെ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിരക്ക് കുറഞ്ഞ വന്ദേ സാധാരൺ (Vande Sadharan) ട്രെയിൻ പുറത്തിറക്കാൻ റെയിൽവേ തീരുമാനിച്ചു. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഡിസൈനിൽ പുറത്തിറങ്ങുന്ന ട്രെയിൻ, ജനറൽ ക്ലാസ്, അൺ റിസർവ്‍ഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ് യാത്രകൾക്കായി പ്രയോജനപ്പെടുത്താം. ആധുനിക സൗകര്യങ്ങളുള്ള ഈ ട്രെയിനിന്റെ ഏതാനും കോച്ചുകളിൽ റിസർവേഷൻ സൗകര്യവും ലഭ്യമാക്കും. ഈ വർഷം അവസാനത്തോടെ ഇത്ത്തരം ട്രെയിൻ പുറത്തിറക്കുക എന്നതാണ് ലക്ഷ്യം.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഉടൻ തന്നെ ഇത്തരമൊരു നോൺ എസി ട്രെയിനിന്റെ ഡിസൈൻ, നിർമാണം എന്നിവ ആരംഭിക്കും.
8 അൺ റിസർവ്ഡ് കോച്ചുകൾ, 12 സ്ലീപ്പർ ക്ലാസ് എന്നിവ ഉൾപ്പെടുന്ന ട്രെയിന്റെ ഇരു ഭാഗത്തുമായി രണ്ട് ലോക്കോമോട്ടീവുകളും ഉണ്ടായിരിക്കും. ലോക്കോമോട്ടീവ് പേരാമ്പൂർ കാരേജ് & വാഗൺ വർക് ഷോപ്പിലും, മറ്റ് കോച്ചുകൾ ചെന്നൈ ഇന്റേഗ്രൽ കോച്ച് ഫാക്ടറിയിലും നിർമിക്കും. ഇത്തരം ട്രെയിനുകൾക്ക് വന്ദേ സാധാരൺ (Vande Sadharan) അല്ലെങ്കിൽ വന്ദേ അന്ത്യോദയ (Vande Antyodaya) എന്നീ പേരുകളിൽ ഏതെങ്കിലുമൊന്ന് നൽകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























