ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള ഡി വൈ എഫ് ഐയുടെ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തന്നെ തുടരും; നമ്മുടെ സമൂഹത്തെ ഇത്തരം മാഫിയകളിൽ നിന്നും രക്ഷിക്കുവാനുള്ള ജനകീയമായ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുക്കും; തുറന്നടിച്ച് ചിന്ത ജെറോം; ആ കമന്റ് ഞെട്ടിച്ചു

കായംകുളം കൃഷ്ണപുരത്ത് നടുറോഡിൽ അതിക്രൂര കൊലപാതകമുണ്ടായിരിക്കുകയാണ്. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണ് ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തി . ഈ വിഷയത്തിൽ ചിന്ത ജെറോം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ്. ആ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളിൽ വിളറി പൂണ്ട സംഘങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമ്പാടിയുടെ കൊലപാതകം.
ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള ഡി വൈ എഫ് ഐയുടെ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തന്നെ തുടരും. നമ്മുടെ സമൂഹത്തെ ഇത്തരം മാഫിയകളിൽ നിന്നും രക്ഷിക്കുവാനുള്ള ജനകീയമായ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുക്കും.സ. അമ്പാടിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.എന്നായിരുന്നു ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്, എന്നാൽ ആ പോസ്റ്റിനു കീഴിൽ വന്നിരിക്കുന്ന ഒരു സഖാവിന്റെ കമന്റ് വളരെയധികം ശ്രദേയമാകുകയാണ്.
ആ കമന്റ് ശെരിക്കും ചിന്ത ജെറോമിനൊരു കനത്ത പ്രഹരം എന്ന രീതിക്കായിരിക്കുകയാണ്. ആ കമ്മന്റ് ഇങ്ങനെ; ഞാനും സഖാവാണ്,കമ്യൂണിസ്റ്റ് ആണ് പക്ഷെ ഇത്തരം ഇരട്ടതാപ്പ് പാടില്ല സഖാവേ...എന്റെ സുഹൃത്താണ് മരിച്ചത്. പക്ഷെ രാഷ്ട്രീയ കൊലപാതകം അല്ല. പാർട്ടി കൂടെ കൊണ്ട് നടന്നവമാർ തന്നെ അവനെ ഇല്ലാതാക്കി എന്ന് പറയാം.. കമ്മറ്റിയിൽ സഖാക്കളുടെ സ്വഭാവദൂഷ്യം ചൂണ്ടി കാണിച്ചപ്പോൾ തടഞ്ഞത് ആരൊക്കയാണെന്ന് എല്ലാവർക്കും അറിയാം.
അന്നേ അറിയാം പ്രതികാരം ഉണ്ടാകുമെന്നുo. ഇപ്പോൾ ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ ഞാനൊക്കെ ഇങ്കിലാബ് വിളിച്ചതിന് അർത്ഥം ഇല്ലാതാകും. കൂടെ നടന്നവനെ ഇല്ലാതാക്കുന്ന നിലപാടുകളോട് വിയോജിക്കാൻ തന്നെയാണ് തീരുമാനം. മറ്റുള്ളവരെ പഴിചാരി കൊലപാതകികളായ സഖാക്കളേ രക്ഷിക്കാനാണ് പാർട്ടി തീരുമാനം എങ്കിൽ പാർട്ടിക്ക് എതിരെ നിൽക്കാനാണ് തല്ക്കാലം തീരുമാനം എന്നായിരുന്നു ആ കമ്മന്റ്. എന്തായാലും പാർട്ടിക്കെതിരെ നിൽക്കും എന്ന തരത്തിലാണ് ആ കമ്മന്റ് ഇട്ടിരിക്കിന് വ്യക്തിയുടെ നിലപാട്.
https://www.facebook.com/Malayalivartha


























