Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മദ്യപിച്ച് സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നു; അച്ഛനേയും അമ്മയേയും സഹോദരനേയും തെറിവിളിച്ച ശേഷം വധഭീഷണി മുഴക്കി:- പിന്നാലെ ആദർശിനെ പിടികൂടി കയർ കൊണ്ട് കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി:- 21കാരന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്

19 JULY 2023 03:23 PM IST
മലയാളി വാര്‍ത്ത

കൊല്ലം ചിതറയിൽ 21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിൽ. ചല്ലിമുക്ക് സൊസൈറ്റിയിൽ ആദർശിനെ (21) കൊലപ്പെടുത്തിയത് മാതാപിതാക്കളും സഹോദരനുമാണെന്ന് തെളിഞ്ഞു. ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ തന്നെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആദർശിന്റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കി വരുന്ന ആദർശിനെ മൂവരും ചേർന്ന് കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ആദർശിനെ മരിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ആദർശിന്റെ അമ്മ മണിയമ്മയാണ് മകന്റെ മരണവിവരം നാട്ടുകാരിൽ ചിലരെ വിളിച്ച് അറിയിച്ചത്.

കഴിഞ്ഞ ദിവസം ആദർശ് മറ്റൊരിടത്ത് പോയി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് തുളസീധരൻ മകനെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ തിരികെയെത്തിയ ആദർശ് വീട്ടിലും വധഭീഷണി മുഴക്കി. പിന്നാലെ മൂന്ന് പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന നിഗമനത്തിൽ ആദർശിന്റെ സഹോദരനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ തന്നെ മൂവരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ചിതറ ഇൻസ്പെക്ടർ എം.രാജേഷ്, എസ്ഐമാരായ മുഹമ്മദ് മുഹ്സിൻ, രശ്മി എന്നിവർ പ്രതികളെ വീട്ടിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ മണിയമ്മാൾ പൊലീസിന് കാട്ടി കൊടുത്തു. സ്ഥിരമായി മദ്യപിച്ച് എത്തി ബഹളവും അക്രമവും കാട്ടുന്ന ആദർശിന്റെ ചെയ്തികളിൽ സഹികെട്ടാണ് കൊലപാതകത്തിനു തയാറായത് എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ആദർശിന്റെ കൈകളും കാലുകളും കയർ കൊണ്ടു ബന്ധിച്ച ശേഷം കഴുത്തിൽ കുരുക്കിട്ടു മുറുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

ഞായറാഴ്ച ആദർശ് മദ്യപിച്ച് മറ്റൊരിടത്ത് പോയി പ്രശ്‌നമുണ്ടാക്കിയിരുന്നു. മകൻ പ്രശ്നമുണ്ടാക്കുന്ന വിവരമറിഞ്ഞ് തുളസീധരൻ മകനെ അവിടെയെത്തി സമാധാനിപ്പിച്ച് വിളിച്ചുകൊണ്ടു വീട്ടിൽ വന്നു. വീട്ടിൽ എത്തിയതിനു പിന്നാലെ ആദർശ് വീണ്ടും പ്രകോപിതനായി. അച്ഛനേയും അമ്മയേയും സഹോദരനേയും തെറിവിളിക്കുകയും തുടർന്ന് ആദർശ് വീട്ടിലും വധഭീഷണി മുഴക്കുകയുമായിരുന്നു.

അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സഹോദരനും മാതാപിതാക്കളും ചേർന്ന് ആദർശിനെ പിടികൂടി കയർ ഉപയോഗിച്ച് കെട്ടിയിട്ടു. തുടർന്ന് സഹോദരൻ അഭിലാഷിൻ്റെ നേതൃത്വത്തിൽ ആദർശിൻ്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.


ആദർശിൻ്റെ അമ്മ മണിയമ്മയാണ് മകൻ്റെ മരണവിവരം നാട്ടുകാരിൽ ചിലരെ വിളിച്ച് അറിയിച്ചത്. മകൻ പെട്ടെന്ന് ബോധം കെട്ടെന്നും എന്താണെന്ന് അറിയില്ലെന്നുമാണ് മണിയമ്മ നാട്ടുകാരോട് പറഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിരുന്നു. പ്രഥമികാന്വേഷണത്തിൽത്തന്നെ ആദർശിൻ്റേത് കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മരണം സംബന്ധിച്ച ദുരൂഹതയ്ക്ക് അവസാനമായത്.

വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിൻ്റെ മൃതദേഹം കണ്ടത്. ആദ്യ കാഴ്ചയിൽത്തന്നെ കൊലപാതകമാണെന്ന് സംശയിച്ച പൊലീസ് ആദർശിൻ്റെ സഹോദരനെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ആദർശിന്റെ മൃതദേഹം ഉച്ചയോടെ കിളിമാന്നൂർ പാപ്പാല ശ്മശാനത്തിൽ സംസ്കരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (21 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (39 minutes ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (1 hour ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (2 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (6 hours ago)

Malayali Vartha Recommends