ലോക്‌സഭയില്‍ സിപി ഐയുടെ ശബ്ദം ഇനിയെങ്കിലും ഉയരണം . അതിന് പഴയതു പോലെ പിണറായി താങ്ങികളായി നടന്നാല്‍ പോരെന്ന് സിപി ഐ നേതാക്കള്‍ക്ക് തോന്നി തുടങ്ങിയെങ്കില്‍ അത് സിപിഎം ഭയക്കുക തന്നെ വേണം. കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷമാണ് സിപി ഐ അഴിമതിയോടും അഴിമതിക്കാരോടും സന്ധിയും കൂട്ടുക്കച്ചവടവും തുടങ്ങിയതെന്നാണ് പൊതുവേ പറയുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണ്ണ നിശബ്ദര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിലാണ് സിപി ഐ എന്നൊരു കമ്മ്യൂണിസ്റ്റ് ഘടകക്ഷി ഇടതു പക്ഷത്തുണ്ടെന്ന് അറിയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ നല്ലതും ചീഞ്ഞതുമായ കാര്യങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്കിയതിന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപി ഐ യ്ക്ക് കണക്കിന് കിട്ടി. കൂട്ടിയും കിഴിച്ചും നോക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ സിപി ഐ യുടെ ദേശീയ പദവി എടുത്തു കളയുകയും ചെയ്തു. ലോക്‌സഭയില്‍ സിപി ഐയുടെ ശബ്ദം ഇനിയെങ്കിലും ഉയരണം . അതിന് പഴയതു പോലെ പിണറായി താങ്ങികളായി നടന്നാല്‍ പോരെന്ന് സിപി ഐ നേതാക്കള്‍ക്ക് തോന്നി തുടങ്ങിയെങ്കില്‍ അത് സിപിഎം ഭയക്കുക തന്നെ വേണം. കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നതിന് ശേഷമാണ് സിപി ഐ അഴിമതിയോടും അഴിമതിക്കാരോടും സന്ധിയും കൂട്ടുക്കച്ചവടവും തുടങ്ങിയതെന്നാണ് പൊതുവേ പറയുന്നത്.
കാനവും പിണറായി ഭക്തനായി മാറിയെന്നു മാത്രമല്ല ,എല്ലാ നെറികേടുകള്‍ക്കും കൂട്ടു നില്ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മാധ്യമങ്ങള്‍ പലതവണ സിപി ഐ യെ വാരിവലിച്ചിട്ട് അലക്കിയിട്ടും പിണറായി ഭയത്തില്‍ അവര്‍ അനങ്ങിയില്ല. കാനത്തിന്റെ ചില വള്ളിക്കെട്ട് കേസുകളെ ഭയന്നാണ് പിണറായി ഭക്തനായി ഒതുങ്ങി പോയതെന്നും അടക്കം പറച്ചിലുകളുണ്ടായിരുന്നു.എന്നാല്‍ സിപി ഐ ഇപ്പോള്‍ അഴിമതികളെയും എല്‍ഡിഎഫിനെയും വിട്ട് പിണറായിയെ നേരിട്ട് വിമര്‍ശിക്കാന്‍ രംഗത്തിറങ്ങിയതിന് പിന്നില്‍ ലേകസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നിലനില്പ് തന്നെയാണ് കാരണം. പാര്‍ട്ടി വളര്‍ന്ന് വളര്‍ന്ന് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ദേശീയ സെക്രട്ടറി ഡി.രാജ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ബിജെപിയ്ക്ക് ബദലായുണ്ടാക്കിയ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് പരമാവധി സീറ്റുകള്‍ സംഘടിപ്പിച്ച് മത്സരിക്കണമെന്ന് അദ്ദേഹം നേരത്തെ പാര്‍ട്ടി യോഗങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലും മറ്റ് പലയിടങ്ങളിലും അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. എന്നാല്‍ കര്‍ണ്ണാടകയിലും ത്രിപുരയിലും കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മത്സരിച്ച സിപിഎമ്മിനാകട്ടെ കെട്ടിവെച്ച പണം വാങ്ങാനുള്ള വോട്ടുകള്‍ പോലും നേടാനായില്ല. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോയും , കേന്ദ്രക്കമ്മിറ്റിയുമൊക്കെ കേരള ഘടകത്തിന്റെ ദാക്ഷ്യണ്യത്തിലാണ് നിത്യനിതാന ചിലവുകള്‍ കഴിച്ചു കൂട്ടുന്നത്. അതുകൊണ്ട് സിപിഎം പിണറായി വിജയനിലേയ്ക്ക് ഒതുങ്ങി. ഈ സാഹചര്യത്തിലാണ് പിണറായിയുടെ മോദി ഭക്തിയും ഭയവും സിപി ഐ ചോദ്യം ചെയ്തു തുടങ്ങിയത്. മോദി സര്‍ക്കാരിനെതിരെ സിപി ഐ കൊണ്ടു വരുന്ന ആരോപണങ്ങളെ പോലും സിപിഎം തകര്‍ക്കുന്ന സമീപനമാണ് അടുത്ത കാലം വരെയും ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ സിപി ഐ സജീവ സാന്നിധ്യമായി മാറി അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും പിണറായി വിജയനും സിപി ഐ യേയും അതിന്റെ നേതാക്കളേയും പരമാവധി ഒതുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്കിടെയാണ് പിണറായിയ്‌ക്കെതിരെ തിരിയുന്നതും. കേരളത്തില്‍ യുഡിഎഫ് പാളയത്തിലേയ്ക്ക് ചേക്കേറിയാലോയെന്ന ആലോചന സിപി ഐയില്‍ തുടങ്ങിയിട്ടുണ്ട്.
കാരണം പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും ശക്തമായി നില്ക്കുന്നതിനിടെയാണ് സഹകരണ മേഖലയിലെ തട്ടിപ്പുകളും ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പോലും ഇടതു പാര്‍ട്ടികള്‍ക്ക് പിടിച്ചു നില്ക്കാനായില്ലെങ്കില്‍ സിപി ഐയ്ക്ക് രാഷട്രീയമായി വലിയ ദോഷം ചെയ്യുമെന്ന് അവര്‍ മനസിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഉന്നമിട്ടുള്ള വിമര്‍ശനങ്ങളാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉയര്‍ന്നത്. സിപിഐയുടെ വകുപ്പുകളെ അവഗണിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി സമരം ചെയ്യുന്നില്ലെന്നതും അടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പാര്‍ട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നാണ് പ്രധാന വിമര്‍ശനം.
സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. മുന്മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും ചോദ്യമുയര്‍ന്നു.
സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് വര്‍ധിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സിപിഐ, സിപിഎമ്മിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 'യുഡിഎഫ് പ്രചാരണം ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളുമെത്തി. മുതിര്‍ന്ന നേതാക്കള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണം നടത്തി. ഭവന സന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളും കൃത്യമായി നടത്തി. യുഡിഎഫിന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നതകളോ കാര്യമായി ഉണ്ടായിട്ടില്ലായെന്നും പറഞ്ഞിരുന്നു.എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തു നിന്നും കാര്യമായി എത്തിയില്ല. പ്രചാരണത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്തു തലങ്ങളില്‍ കൃത്യമായ ഏകോപനമുണ്ടായില്ല. കുടുംബയോഗങ്ങളും ഭവനസന്ദര്‍ശനങ്ങളും കാര്യമായി നടന്നില്ല. തോല്‍വി മുന്‍പേ ഉറപ്പിച്ചതു പോലെയായിരുന്നു പ്രചരണം'' എന്നും സിപിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇത് കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാത്തതിന്റെപേരില്‍ ഇടതുമുന്നണി എംഎല്‍എ.മാരുടെ യോഗത്തില്‍ ഗണേശ്കുമാര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ സിപിഐ എംഎല്‍എമാര്‍ കയ്യടിച്ചു പിന്തുയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മന്ത്രിമാരുടെ പേരെടുത്തു പറഞ്ഞായിരുന്നു വകുപ്പുകള്‍ പോരെന്ന വിമര്‍ശനം ഗണേശ് ഉന്നയിച്ചത്. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരാ. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എ.മാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവുന്നില്ലെന്നും ഗണേശ്കുമാര്‍ തുറന്നടിച്ചിരുന്നു. അതിന് ശേഷമാണ് നെല്‍ കര്‍ഷകന്റെ വിഷയവും, സിവില്‍ സ്‌പ്ലൈസ് സാധന വിതരണവും അവതാളത്തിലായത്.
രണ്ട് വകുപ്പുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെങ്കിലും വകുപ്പുകള്‍ക്കുള്ള പണം ലഭിക്കാത്തതു കാരണം ഏകോപനമെല്ലാം താളം തെറ്റിയിരുന്നു. ഓണക്കാലത്തു അരിപോലും എത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. നാലുഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും ഉത്തരം പറയാന്‍ പോലും സിപിഎം നേതാക്കള്‍ തയ്യാറാകാത്തതും സിപി ഐയില്‍ വലിയ അസ്വസ്ഥകളാണുണ്ടാക്കിയത്.സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെല്ലാം സിപിഎമ്മിന്റെ വകുപ്പുകളില്‍ മാത്രം ഒതുങ്ങി പോകുന്നെ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുന്നില്ലെന്നും സിപി ഐയില്‍ പരാതിയുണ്ട്. സര്‍ക്കാരിനെതിരെ ഉയരുന്ന അഴമതി ആരോപണങ്ങളില്‍ സിപി ഐ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്നതിനെയും കൗണ്‍സില്‍ അപലപിച്ചു. എല്‍ഡിഎഫ് യോഗങ്ങളില്‍ പോലും സിപി ഐ വസ്തുതകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി തിരുത്താന്‍ ശ്രമിക്കുന്നില്ല. സര്‍ക്കാരിന്റെ എല്ലാ തോന്ന്യാസങ്ങള്‍ക്കും കൂട്ടുനില്ക്കുന്ന പാര്‍ട്ടിയെന്ന പേരുദോഷം സിപി ഐയ്ക്കുണ്ടായതായാണ് വിലയിരുത്തല്‍.
സി.കെ.ചന്ദ്രപ്പന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എല്‍ഡിഎഫില്‍ സിപി ഐയ്ക്കുണ്ടായിരുന്ന യാതൊരു മതിപ്പും ഇപ്പോഴില്ല. പാര്‍ട്ടി നയം വിട്ട് സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്ന നയം അദ്ദേഹത്തിനില്ലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയേക്കാള്‍ വ്യക്തി താല്പര്യത്തിനാണ് മുന്‍തൂക്കം നല്കിയിരിക്കുന്നത്. താഴെത്തട്ടില്‍ നിന്ന പാര്‍ട്ടിയിലേയ്ക്ക് പുതുതലമുറ എത്താത്തതും ഇത്തരം കാര്യങ്ങള്‍ കൊണ്ടു തന്നെയാണ്. സിപി ഐയുടേതായ ആശയ സംഹിതകള്‍ സിപിഎം വിഴുങ്ങിയിരിക്കുകയാണ്.കൗണ്‍സില്‍ യോഗത്തില്‍ വളരെക്കാലത്തിന് ശേഷം പിണറായി വിജയനും സിപിഎമ്മിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ ലോകസഭ തിരഞ്ഞെടുപ്പുമായി കൂട്ടി വായിക്കുകയാണ്. സിപിഎമ്മിനും ഈ തിരഞ്ഞെടുപ്പ് ഭാവിയുടെ പ്രശ്‌നമാണ്. കയ്യാലപ്പുറത്തെ തേ്ങ്ങാപോലിരിക്കുന്ന ദേശീയ പാര്‍ട്ടി പദവി നിലനിറുത്തേണ്ടത് അവരുടെ ആവശ്യംമാത്രമല്ല അത്യാവശ്യമാണ്. ഇപ്പോള്‍ തന്നെ ദേശീയ മാധ്യമങ്ങളൊന്നും സിപിഎമ്മിന്റെ വാര്‍ത്തകള്‍ക്കോ നേതാക്കളുടെ പ്രസ്താവനകള്‍ക്കോ പ്രാധാന്യം നല്കുന്നില്ല. പലമാധ്യമങ്ങളും വാര്‍ത്തകള്‍ പാടെ തള്ളിക്കളയുകയാണ്.
കര്‍ഷക പ്രക്ഷോഭത്തില്‍ സിപിഎമ്മിന്റെ പങ്കിനെ മാധ്യമങ്ങള്‍ അവഗണിച്ചത് വലിയ ക്ഷീണമായി മാറിയിട്ടുണ്ട്. ഇന്ത്യ മുന്നണിയെ അകമഴിഞ്ഞ് പിന്‍തുണയ്ക്കുന്ന സിപി ഐ കേരളത്തില്‍ യുഡിഎഫ് മുന്നണിയിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. കോണ്‍ഗ്രസ് വിരോധം ഇനി വിലപ്പോവില്ലെന്ന് അവര്‍ മനസിലാക്കുകയും അതിനനുസരിച്ചുള്ള മാറ്റത്തിന് തയ്യാറെടുക്കുകയും ചെയ്തു . എന്നാല്‍ കേരളത്തിലെ മുന്നണി ബന്ധമാണ് എല്ലാറ്റിനും തടസ്സമായി നില്ക്കുന്നത്. ആന്ധ്രാപ്രദേശ് ഉള്‍പ്പടെ ആറു സംസ്ഥാനങ്ങളില്‍ നിന്ന് ലോകസഭയിലേയ്ക്ക് മല്‍സരിക്കണമെങ്കില്‍ കോണ്‍ഗ്രസ് സഹായം കൂടിയേ തീരൂ. കേരളത്തിലും മുന്നണി മാറ്റമുണ്ടായാല്‍ സിപി ഐയെ ഇന്ത്യാ മുന്നണി ശക്തമായി പിന്‍തുണയ്ക്കുമെന്നും അവര്‍ കരുതുന്നു. അവനവന്റെ നിലനില്‍പ് നോക്കിയിട്ടു വേണ്ടേ അതിരുവിട്ട പിണറായി സ്‌നേഹം എന്നാണ് അണികളും പറയുന്നത്.
https://www.facebook.com/Malayalivartha