ലക്ഷ്മണൻ്റെ ധാബയിൽ ദോശ ഓർഡർ ചെയ്തതിൽ ഒരാൾ അർജുനോ..? ശാന്തിയുടെ അവസാന ഫോൺ കോൾ...

ഒരു സാധ്യതയും വിടാതെയുള്ള പരിശോധനയാണ് അർജുന് വേണ്ടി തെരച്ചിൽ സംഘം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രാത്രി മഴ മാറി നിന്ന സമയം ലക്ഷ്മണൻ്റെ ധാബയിൽ ദോശ ഓർഡർ ചെയ്തതിൽ ഒരാൾ അർജുനാണോ എന്ന സംശയത്തിൽ കടയിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. ലക്ഷ്മണിന്റെ ഭാര്യ ശാന്തി അവസാനം നടത്തിയ ഫോൺ കോളിൽ കുറച്ച് ആളുകൾ ഭക്ഷണം കഴിക്കാൻ വന്നിട്ടുണ്ടെന്നും, ഭക്ഷണം കഴിക്കാൻ വന്നവർ എട്ടു ദോശ ഓഡർ ചെയ്തിട്ടുണ്ടന്നും, മണ്ണിടിച്ചിലിനു തൊട്ടുമുമ്പായി നടത്തിയ ഫോൺ സംഭാസഹനത്തിൽ പറഞ്ഞത്. ഇതാണ് അർജുൻ അവിടെ ഉണ്ടായിരുന്നോ എന്ന് എസ്.പി സംശയിക്കാൻ ഇടയായതും.
നാലോളം ആളുകൾ ആ സാമ്യം അവിടെ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഇതിൽ ലോകേഷ്, ശരവണൻ, മറ്റൊന്ന് അവിടത്തെ ഹെൽപ്പർ ജഗന്നാഥൻ എന്നിവരായിരുന്നു. അങ്ങനെയാണെങ്കിൽ ആ നാലാമൻ അർജുൻ ആണോ എന്ന സംശയമാണ് എസ്.പി മുന്നോട്ട് വച്ചത്. കാടയിരുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുകയായിരുന്നു. അപകടം നടക്കുന്ന സമയം അർജുൻ ലോറിക്ക് പുറത്തതായിരുന്നു എന്നാണ് സൂചനകൾ. വെളുപ്പിന് അഞ്ചരയ്ക്ക് ലോറിക്ക് അകത്ത് അർജുൻ ഉറങ്ങുന്നതായി കണ്ടിരുന്നതായി ദൃക്‌സാക്ഷി മൊഴി ഉണ്ട്. അങ്ങനെയാണെങ്കിൽ അപകടം നടക്കുമ്പോൾ ഉറക്കമുണർന്ന അർജുൻ ഭക്ഷണം കഴിക്കാൻ ഇവിടേയ്ക്ക് എത്തിയിരിക്കാം.
അർജുന്റെ ലോറി പുഴയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ അർജുൻ എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ലോറിയിൽ ഉണ്ടായിരുന്ന തടികൾ വേർപെട്ട് എട്ടു കിലോമീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു. ഇത് നിർണായകമായ ഒരു വിവരമാണ്. ആ തടിയിൽ ഡീസലിന്റെ അംശം ഉള്ളതുകൊണ്ട് തന്നെ ലോറി മറിഞ്ഞു പോയി എന്ന് തന്നെയാണ് കരുതപ്പെടുന്നത്. രണ്ടാമതായി മുന്നോട്ടുവയ്ക്കുന്ന സംശയം അർജുൻ ചായക്കടയിൽ ഉണ്ടായിരുന്നു എന്ന് ഉള്ളതാണ്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മഴ മാറുന്ന സമയത്ത് ലക്ഷ്മൺ നായിക്കിന്റെ കട ഉണ്ടായിരുന്ന സ്ഥലത്തും പരിശോധന നടത്തിയത്.
അർജുൻ ലോറിക്ക് അകത്താണോ പുറത്താണോ എന്നത് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. 18 – 20 അടി വരെ താഴെയാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രാത്രിയിൽ ഡ്രോൺ പരിശോധന നടത്തുമെന്നു പറഞ്ഞെങ്കിലും നിർത്തിവച്ചു. ലോറിയുടെ ഡ്രൈവിങ് കാബിൻ തകർന്നിട്ടില്ലെന്ന് ഡ്രോൺ പരിശോധനയിൽ വ്യക്തമായി. കാബിനും പിൻവശവും വേർപെട്ട നിലയിലാണെങ്കിൽ പുതിയൊരു സിഗ്നൽ കൂടി കിട്ടണം. ഇന്നലെ അത്തരത്തിൽ സിഗ്നൽ ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ കാബിൻ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിർമാതാക്കളും അറിയിച്ചു. അപകടം സംഭവിച്ചപ്പോൾ കാബിൻ ലോക്കാകുന്ന സിസ്റ്റം പ്രവർത്തിച്ചിട്ടുണ്ടാകാം. അർജുൻ വാഹനത്തിനകത്തായിരുന്നെങ്കിൽ കാബിനിൽ കുടുങ്ങിക്കിടപ്പുണ്ടാകണം.
ജിപിഎസ് വിവരങ്ങൾ പ്രകാരം, അപകട സമയത്ത് ലോറിയുടെ എൻജിൻ ഓണാണ്. ഇതാണ് അർജുൻ ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത. അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അർജുൻ ലോറി നിർത്തി ചായക്കടയിലേക്കു പോയപ്പോൾ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികൾ കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമത്തിൽ പുഴയോരത്തു കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ലോറി ഷിരൂർ കുന്നിനു സമീപം ദേശീയപാതയിൽ നിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികിൽ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്സാക്ഷി മൊഴിയും പുറത്ത് വന്നിരുന്നു. ഷിരൂർ കുന്നിന് എതിർവശം ഉൾവരെ ഗ്രാമത്തിൽനിന്ന് ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുഴക്കരയിൽ ഇരിക്കുകയായിരുന്നു നാഗേഷ് ഗൗഡ. ‘കുന്നിൽനിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടു.
ഇങ്ങനെ വന്ന ടൺ കണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കട(ധാബ)യെയാണ് ആദ്യം പുഴയിലേക്കു തള്ളിയത്. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി. ലോറിയുടെ പിറകു വശവും ലോറിയിലെ വിറകും മാത്രമാണു കണ്ടതെന്നും മുൻഭാഗം കുന്നിന്റെ ഭാഗത്തേക്കായിരുന്നതിനാൽ ലോറിയുടെ നിറം ഏതാണെന്നു മനസിലായില്ലെന്നും നാഗേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























