Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്


കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; ഇന്ത്യയില്‍ ഇതാദ്യം: ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ...

26 JULY 2024 04:34 PM IST
മലയാളി വാര്‍ത്ത

ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ട്.

ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. 'ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതല്‍ തിരഞ്ഞെടുത്ത രോഗികളില്‍ നമ്മള്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ 18 വയസില്‍ താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും വിലകൂടിയ മരുന്ന് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കുന്നതുമാണ്.

കേരളത്തില്‍ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ല്‍ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണ്. എണ്ണത്തില്‍ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗം ബാധിച്ചവരേയും ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (1 hour ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (1 hour ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (2 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (2 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (2 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (3 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (3 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (6 hours ago)

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു  (7 hours ago)

ജമ്മുവിലും മണാലിയിലും കനത്ത പ്രളയം  (7 hours ago)

ഗുജറാത്തിന് 5,400 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി  (7 hours ago)

Malayali Vartha Recommends