Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...

12 JULY 2024 03:48 PM IST
മലയാളി വാര്‍ത്ത

റഷ്യ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിനു പിന്നില്‍ ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന് മുന്‍ നാസ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്മിത്ത്. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കൊച്ചിയില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

ചന്ദ്രന്‍റെ ദക്ഷിണധ്രുവ മേഖലയില്‍ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയ കഴിഞ്ഞ വര്‍ഷത്തെ ചാന്ദ്രയാന്‍ -3 ദൗത്യത്തെ പരാമര്‍ശിച്ചാണ് സ്റ്റീവ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ രംഗത്ത് കൈവരിച്ച പുരോഗതിയില്‍ ഇന്ത്യക്ക് അഭിമാനിക്കാമെന്നും ബഹിരാകാശ പദ്ധതിയെ കരുത്തോടെയും ധീരതയോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നാസയ്ക്കു വേണ്ടി നാല് തവണയായി 16 ദശലക്ഷം മൈല്‍ ആണ് സ്റ്റീവ് സ്മിത്ത് ബഹിരാകാശത്ത് സഞ്ചരിച്ചിട്ടുള്ളത്. ഹബിള്‍ ബഹിരാകാശ ടെലിസ്കോപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഏഴ് ബഹിരാകാശ നടത്തവും അദ്ദേഹം നടത്തി. ബഹിരാകാശ യാത്രയ്ക്കായി അപേക്ഷിച്ചപ്പോള്‍ നാസയില്‍ നിന്നും നാല് തവണ നിരസിക്കപ്പെട്ട അനുഭവം സ്റ്റീവ് സ്മിത്ത് പങ്കുവച്ചു. ഓരോ തവണ നിരസിക്കപ്പെടുമ്പോഴും അതിനായി ധീരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ലക്ഷ്യത്തിലെത്താന്‍ സാധിച്ചു. നാസയിലെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍ അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഒരു ബഹിരാകാശ യാത്രികന്‍റെ തൊഴിലനുഭവം എപ്പോഴും ദൗത്യത്തില്‍ അധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വംശജനായ യുഎസ് ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുമായുള്ള സൗഹൃദവും സ്റ്റീവ് സ്മിത്ത് അനുസ്മരിച്ചു.

 

 

എല്ലാ മേഖലയിലും എഐ ചര്‍ച്ചചെയ്യപ്പെടുന്ന വേളയാണിതെന്നും എഐയിലൂടെ ജീവിതം ലളിതമാക്കാനും എന്തെല്ലാം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാകുമെന്ന് തീരുമാനിക്കാനുമാകുമെന്ന് സ്റ്റീവ് സ്മിത്ത് ചൂണ്ടിക്കാട്ടി. എഐ മാതൃകകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും മതിയായ വൈദഗ്ധ്യമുള്ള ആളുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സംവിധാനം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെവലപ്പര്‍മാര്‍, ബിസിനസ് പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎം ക്ലയന്‍റുകള്‍, പങ്കാളികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത സമ്മേളനത്തിന്‍റെ ആദ്യ ദിനം ശ്രദ്ധ പിടിച്ചുപറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (16 minutes ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (28 minutes ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (38 minutes ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (40 minutes ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (1 hour ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (1 hour ago)

മാന്നാറിൽ വാഹനം കഴുകി വൃത്തിയാക്കുന്നതിനിടെ ​ഗൃഹനാഥന് സൂര്യാതപമേറ്റു  (1 hour ago)

സങ്കടക്കാഴ്ചയായി... ക​ണ്ണൂ​രി​ൽ നി​ന്ന് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ പോ​യ ഏ​ഴം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ട് മൂന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

  സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകി...കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി  (1 hour ago)

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (2 hours ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (3 hours ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (12 hours ago)

Malayali Vartha Recommends