കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല പെരിങ്ങരയിലെ വേളൂര്‍ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തിരുവല്ല തുകലശ്വേരി സ്വദേശി രാജു തോമസ്(69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രണ്ടും കത്തിക്കരിഞ്ഞ നിലയിലാണ്. പോലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറും ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പട്രോളിനിങ്ങിനിറങ്ങിയ പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ടത്.
അടുത്ത് എത്തിയപ്പോഴാണ് കാറാണെന്ന് മനസ്സിലായത്. ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എങ്ങിനെയാണ് വാഹനം കത്തിയതെന്നും വ്യക്തമല്ല. വിദഗ്ധര്‍ വന്ന് പരിശോധിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























