മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു

കൊല്ലം പരവൂരില്‍ മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. വയോധികന്റെ മരണത്തില്‍ പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശശിയെന്നയാളാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി വീട്ടില്‍ മദ്യപിച്ചെത്തിയ ശരത് പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ശരത്തിന്റെ മകനെ പിതാവ് വേണ്ടരീതിയില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരത. ശശിയുടെ മുഖത്തടക്കം മര്‍ദ്ദിച്ചു. മുഖം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുള്ളതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് ബന്ധുക്കളെത്തി ശശിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തെങ്കിലും വീട്ടിലേയ്ക്കുതന്നെ മടക്കികൊണ്ടുപോയി. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്രുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്ര് ചെയ്തത്.
https://www.facebook.com/Malayalivartha


























