ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..

ലക്ഷ്മണൻ്റെ ധാബയിൽ ദോശ ഓർഡർ ചെയ്തതിൽ ഒരാൾ അർജുനോ എന്ന സംശയം വീണ്ടും ശക്തമാവുകയാണ്. 3 വർഷമായി പനവേൽ-കന്യാകുമാരി റൂട്ടിലെ പതിവ് യാത്രക്കാരനാണ് കാണാതായ അർജുൻ. ഷിരൂരിൽ 35 വർഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയ്ക്കരികിലായാണ് പലപ്പോഴും ദൂരയാത്ര ചെയ്യുന്ന ലോറി ഡ്രൈവർമാർ വാഹനം പാർക്ക് ചെയ്തു ആഹാരം കഴിക്കുകയും, കുളിക്കുകയും ചെയ്യുന്നത്. ലക്ഷ്മണയുടെ അച്ഛനാണു കട തുടങ്ങിയത്. 10-ാം വയസ്സുമുതൽ ലക്ഷ്മണ കച്ചവടത്തിനു കൂടെയുണ്ട്. മലയാളികളടക്കം ലോറിക്കാർ സ്ഥിരമായി ഇവിടെ നിർത്തും. രാവിലെ 8.15ന് അർജുൻ ഇവിടെ എത്തിയെന്നാണു കരുതുന്നത്. ലക്ഷ്മണ(45), ഭാര്യ ശാന്തി(35), മക്കൾ അവന്തിക(4), റോഷണ്ണ(11), ലക്ഷ്മണയുടെ സഹോദരീ ഭർത്താവ് ജഗന്നാഥ (50) എന്നിവരുടെ മൃതദേഹം 2 ദിവസം കഴിഞ്ഞു പുഴയിൽ നിന്ന് കിട്ടിയിരുന്നു.
മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് ലക്ഷ്മണയ്ക്കു സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാസർ കുദികെ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിരുന്നു. അപകട ദിവസം റെഡ് അലർട്ടിനെത്തുടർന്നു സ്കൂൾ അവധി ആയതിനാൽ മക്കളും കടയിൽ ഉണ്ടായിരുന്നു. ഭാര്യ ശാന്തി അങ്കണവാടി അധ്യാപികയായിരുന്നു. ഷിരൂരിൽ വീടുപണി പുരോഗമിക്കുന്നതിനിടെയാണ് കുടുംബം ഒന്നാകെ ഇല്ലാതായത്.
രാത്രി 8നു തുറന്നു പിറ്റേന്നു രാവിലെ 8ന് കട അടയ്ക്കുന്നതാണു ലക്ഷ്മണയുടെ പതിവ്. ഈ സമയത്ത് എത്തുന്ന ഡ്രൈവർമാർ ചായയും ബ്രഡ് ഓംലറ്റും ദോശയും കഴിച്ചു മടങ്ങും. ഷിരൂർ കുന്നിൽനിന്നുള്ള അരുവിയിൽ കുളിയും കഴിഞ്ഞാകും പിന്നീടുള്ള യാത്ര. ധാബയ്ക്കു മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേ സമയം 12 ലോറികൾ വരെ പാർക്ക് ചെയ്യാറുണ്ട്. ഇവിടെ ലോറി നിർത്തരുതെന്നു പലതവണ മുന്നറിയിപ്പു നൽകിയതാണെന്നു ഗോകർണ എഎസ്ഐ മാരുതി കേനി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മഴ മാറിനിന്ന സമയം ലക്ഷ്മണൻ്റെ ധാബയിൽ ദോശ ഓർഡർ ചെയ്തതിൽ ഒരാൾ അർജുനാണോ എന്ന സംശയത്തിൽ കടയിരുന്ന സ്ഥലത്ത് പരിശോധന നടന്നിരുന്നു.
ലക്ഷ്മണിന്റെ ഭാര്യ ശാന്തി അവസാനം നടത്തിയ ഫോൺ കോളിൽ കുറച്ച് ആളുകൾ ഭക്ഷണം കഴിക്കാൻ വന്നിട്ടുണ്ടെന്നും, ഭക്ഷണം കഴിക്കാൻ വന്നവർ എട്ടു ദോശ ഓഡർ ചെയ്തിട്ടുണ്ടന്നും, മണ്ണിടിച്ചിലിനു തൊട്ടുമുമ്പായി നടത്തിയ ഫോൺ സംഭാസഹനത്തിൽ പറഞ്ഞത്. ഇതാണ് അർജുൻ അവിടെ ഉണ്ടായിരുന്നോ എന്ന് എസ്.പി സംശയിക്കാൻ ഇടയായതും. നാലോളം ആളുകൾ ആ സാമ്യം അവിടെ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്.
ഇതിൽ ലോകേഷ്, ശരവണൻ, മറ്റൊന്ന് അവിടത്തെ ഹെൽപ്പർ ജഗന്നാഥൻ എന്നിവരായിരുന്നു. അങ്ങനെയാണെങ്കിൽ ആ നാലാമൻ അർജുൻ ആണോ എന്ന സംശയമാണ് എസ്.പി മുന്നോട്ട് വച്ചത്. അപകടം നടക്കുന്ന സമയം അർജുൻ ലോറിക്ക് പുറത്തതായിരുന്നു എന്നാണ് സൂചനകൾ. വെളുപ്പിന് അഞ്ചരയ്ക്ക് ലോറിക്ക് അകത്ത് അർജുൻ ഉറങ്ങുന്നതായി കണ്ടിരുന്നതായി ദൃക്‌സാക്ഷി മൊഴി ഉണ്ട്. അങ്ങനെയാണെങ്കിൽ അപകടം നടക്കുമ്പോൾ ഉറക്കമുണർന്ന അർജുൻ ഭക്ഷണം കഴിക്കാൻ ഇവിടേയ്ക്ക് എത്തിയിരിക്കാം.
അർജുന്റെ ലോറി പുഴയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ അർജുൻ എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ലോറിയിൽ ഉണ്ടായിരുന്ന തടികൾ വേർപെട്ട് എട്ടു കിലോമീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു. ആ തടിയിൽ ഡീസലിന്റെ അംശം ഉള്ളതുകൊണ്ട് തന്നെ ലോറി മറിഞ്ഞു പോയി എന്ന് തന്നെയാണ് കരുതപ്പെടുന്നത്. രണ്ടാമതായി മുന്നോട്ടുവയ്ക്കുന്ന സംശയം അർജുൻ ചായക്കടയിൽ ഉണ്ടായിരുന്നു എന്ന് ഉള്ളതാണ്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മണന്റെ ധാബയ്ക്കരികില്‍ മണ്ണ് നീക്കം ഊര്‍ജിതമായി നടക്കുകയാണ്.
https://www.facebook.com/Malayalivartha

























