സ്കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സ്കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
പുസ്തകഭാരം കുറക്കുന്നതിന്റെ ഭാഗമായി എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളാക്കിയാണ് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100 120 പേജാണുണ്ടാവുക. ഭാരം കുറക്കുന്നതില്‍ ഇത് സഹായകരമല്ലെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.
നിലവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ ബാഗ് ഭാരം 1.6 മുതല്‍ 2.2 കിലോഗ്രാമാണ്. പത്താം ക്ലാസുകാരുടേത് രണ്ടര കിലോക്കും നാലര കിലോക്കും ഇടയിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് മാസത്തില്‍ നാലുദിവസമെങ്കിലും ബാഗില്ലാ ദിനങ്ങള്‍ കൊണ്ടുവരുന്നതും സജീവമായി പരിഗണനയ്ക്ക് വയ്ക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണവും ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി എസ്.സി.ഇ.ആര്.ടി തയാറാക്കിയ ഭാഷാവിഷയങ്ങള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി, ജേണലിസം, ഫിലോസഫി, ആന്ത്രപ്പോളജി വിഷയങ്ങളാണ് പരിഷ്കരിക്കുന്നത്.
എസ്.സി.ഇ.ആര്.ടിയുടെ 38 പുസ്തകങ്ങളും എന്‍.സി.ഇ.ആര്.ടിയുടെ 44 പുസ്തകങ്ങളുമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് യഥാക്രമം 2013, 2005 വര്‍ഷങ്ങളില്‍ തയ്യാറാക്കിയതാണ്. 2026ഓടെ പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha


























