എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് ശ്രമം:- എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും- ഭാഗ്യ സുരേഷ്....
സുരേഷ് ഗോപിക്ക്, തെരഞ്ഞെടുപ്പിനിടെ നേരിടേണ്ടി വന്ന വ്യാജ പ്രചരണങ്ങൾക്കും ഒറ്റ തിരിഞ്ഞുള്ള ആക്രമണങ്ങൾക്കും മറുപടിയുമായി മകൾ ഭാഗ്യ സുരേഷ് രംഗത്ത്. അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്. പക്ഷേ അതൊന്നും നമ്മൾ നെഞ്ചിൽ കയറ്റാറില്ല. അതിനൊന്നും നമ്മൾ ഒരു വിലയും നൽകാറില്ല.
അച്ഛൻ അദ്ദേഹത്തിന്റെ ജോലിയുമായി മുന്നോട്ടു പോകും. എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ കളിയാക്കിയാലും. തോറ്റാലും ജയിച്ചാലും അദ്ദേഹം ആൾക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരുപക്ഷേ ഇത്തവണ തോറ്റിരുന്നെങ്കിൽ പോലും നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നതിൽ അച്ഛൻ ഒരു കോട്ടവും വരുത്തുമായിരുന്നില്ല, നല്ല കാര്യങ്ങൾ തുടരും. നാട്ടുകാർക്കുവേണ്ടി എന്തൊക്കെ ചെയ്യുമോ അതൊക്കെ ചെയ്യും. എത്ര വിമർശനവും കളിയാക്കലും ഉണ്ടായാലും എന്ന്-ഭാഗ്യ പറഞ്ഞു.
നല്ലത് ചെയ്താലും ആളുകൾ കുറ്റം പറയും. അതൊന്നും നോക്കിയാൽ നമുക്ക് ഒന്നും ചയ്യാൻ ആകില്ല. അച്ഛൻ അച്ഛന്റെ വർക്ക് നോക്കി മുന്നേറുന്നു. അതല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല. എത്ര വിമർശനം വന്നാലും ട്രോളുകൾ വന്നാലും അച്ഛൻ അച്ഛന്റെ വർക്ക് മുന്പിൽനിർത്തി കുടുംബം മുൻ നിർത്തി, ആളുകളെ മുൻ നിർത്തി തന്നെയാണ് അച്ഛൻ പോകുന്നത്. അത് അങ്ങനെ തന്നെ പോവുകയും ചെയ്യും. ഗോകുൽ സുരേഷിന്റെ പുത്തൻ ചിത്രം കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷ് പ്രതികരിച്ചത്. ഒപ്പം ഭാഗ്യയുടെ ഭർത്താവും പ്രതികരണം നടത്തിയിരുന്നു.
തൃശൂരിലെ വിജയത്തിൽ സന്തോഷം ഉണ്ട്.. അങ്കിൾ ചെയ്യുന്ന കാര്യത്തിൽ ഇപ്പോൾ എങ്കിലും ആളുകൾ മനസിലാക്കി എന്നുള്ളത് സന്തോഷം തന്നെയാണ്. മുൻ കാലങ്ങളിൽ കിട്ടി ഇരുന്നു എങ്കിൽ ജനങ്ങൾക്കു വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ആയേനെ. ഇത്രയധികം ഭൂരിപക്ഷം കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയും വരുന്ന ടേമിൽ ആ വികസനം എല്ലാവർക്കും മനസിലാകും. അങ്കിളിനെ എല്ലാവരും തിരിച്ചറിഞ്ഞു എന്നുള്ളത് സന്തോഷം.
ഇത്തവണ എങ്കിലും അങ്കിളിനെ ആളുകൾ ഏറ്റെടുത്തതിൽ സന്തോഷം. കല്യാണം കഴിഞ്ഞു ഗോകുലിന്റെ സിനിമ ഇറങ്ങി. അങ്കിളിന്റെ വിജയം അതൊക്കെ ഒരു നല്ല സമയത്തിന്റെ ലക്ഷണം. അതൊക്കെ വേണ്ട പോലെ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. എല്ലാത്തിലും സന്തോഷം. ബിസിനെസ്സ് ആണ് നടത്തുന്നത്. ബാക്കിയുള്ള പ്ലാൻസ് എല്ലാം നിങ്ങളും അറിയുമല്ലോ. എന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരിൽ വമ്പൻ ഭൂരിപക്ഷം നേടിയാണ് സുരേഷ്ഗോപി ബിജെപിക്ക് കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്നത്. നിലവിൽ കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്ക് ഡൽഹിയിലാണ് സുരേഷ് ഗോപിയുള്ളത്.
https://www.facebook.com/Malayalivartha