പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും. എന്‍ ഡി എ സഖ്യത്തിലെ മുഖ്യമന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.
ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്നതിനാല്‍ യോഗത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മാത്രം വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത് ചര്‍ച്ചയായി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭ?ഗവന്ത് മാന്‍ എന്നിവരെല്ലാം വിട്ടുനില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയാണ് മമത ബാനര്‍ജി രംഗത്തെത്തിയത്.
കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ജൂലൈ 23 ന് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്തിന്റെ പൊതു അഭിപ്രായമുള്ളത്.
"
https://www.facebook.com/Malayalivartha

























