Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ.കെ. നായനാരെപ്പോലെ ജനമനസ്സുകളോട് ചേർന്നുനിന്ന മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ലെന്ന് മന്ത്രി ആര്‍.ബിന്ദു.

30 SEPTEMBER 2023 11:20 PM IST
മലയാളി വാര്‍ത്ത

ജനമനസ്സുകളോട് ഇത്രയേറെ ചേർന്നുനിന്ന മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. ഡോ. ചന്തവിള മുരളി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രി ഇ. കെ. നായരുടെ ജീവചരിത്രമായ ‘ഇ. കെ. നായനാർ ഒരു സമഗ്രജീവചരിത്ര പഠനം’ എന്ന പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി. ഹാളിൽ സഹകരണം- ടൂറിസം- ദേവസ്വംവകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എക്ക് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സുദീർഘമായ പോരാട്ട കാലയളവിൽ പാർലമെന്ററി പ്രവർത്തനങ്ങളോടൊപ്പം തന്നെ പാർലമെന്ററി ഇതര പ്രവർത്തനങ്ങളും ഏറ്റവും സമർത്ഥമായി സമന്വയിപ്പിച്ചയാളാണ് ഇ.കെ. നായനാര്‍. ഇന്നും ഒരു പ്രകാശഗോപുരംപോലെ നിരവധി ഹൃദയങ്ങളിൽ നായനാർ ജീവിക്കുന്നു. ഇങ്ങനെയൊരു അമരനായകനെ ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തുക എന്ന വലിയ കർത്തവ്യമാണ് ഡോ. ചന്തവിള മുരളി ഏറ്റെടുത്തത്. കമ്യൂണിസ്റ്റുകാരനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജനപ്രിയ നായകനുമൊക്കെയായിരുന്ന സമഗ്ര വ്യക്തിത്വത്തിന്റെ, ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഗൗരവപൂർവ്വം ആഴത്തിലിറങ്ങി ചെല്ലുന്ന പുസ്തകമാണ് ഇതുവഴി നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ എത്രത്തോളം സ്നേഹിച്ചുവെന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ പയ്യാമ്പലം വരെയുള്ള അദ്ദേഹത്തിന്റെ വിലാപയാത്രയിലെ ജനസഞ്ചയമെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ഡോ. എന്‍. നൗഫല്‍ പുസ്തകം പരിചയപ്പെടുത്തി. ഇ. കെ. നായനാരുടെ മകൾ കെ. പി. സുധ, ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ. ശിവകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. രതീന്ദ്രൻ, ഗ്രന്ഥകാരൻ ചന്തവിള മുരളി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ബിന്ദു എ., സബ് എഡിറ്റര്‍ അനുപമ ജെ. എന്നിവർ സംസാരിച്ചു. 1150 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 863 രൂപയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (21 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (36 minutes ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (59 minutes ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (1 hour ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (3 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (3 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (4 hours ago)

Malayali Vartha Recommends