ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ അന്തരിച്ചു..റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകാനിരിക്കെയാണ് അന്ത്യം... 17 മലയാള സിനിമകളിൽ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു....

ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 17 മലയാള സിനിമകളിൽ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേശ് മേനോൻ ആണ്.
കോടതിയിലേക്ക് പോകുന്നതിനിടയിൽ റോബിൻ ഗിരീഷിന്റെ അഭിഭാഷകൻ ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടു. ഹൈക്കോടതി അഭിഭാഷകൻ ഐ ദിനേഷ് മേനോൻ ആണ് മരിച്ചത്.ദിനേശ് ഇനിയില്ല എന്ന വാർത്ത. കോടതികളിൽ എന്നും ഈ പുഞ്ചിരിക്കുന്ന മുഖവും ആയി മാത്രം കണ്ടിരുന്ന എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു നല്ല മനുഷ്യൻ.17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച,. മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് - ചിത്രം - വാടക വീട് . പ്രേമം നസീറിൻ മകനായി 4 സിനിമകൾ ( വിടപറയും മുൻപേ, എയർ ഹോസ്റ്റസ് etc) . ബാല ചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്ച്ചയിൽ പ്രധാന വേഷം. അഭിനയിച്ചിട്ടുണ്ട്. റോബിൻ ബസ്സും നാട്ടുകാരും ഒരു ഭാഗത്ത്. കേരള-തമിഴ്നാട് മോട്ടോർ വാഹന വകുപ്പുകളും കെഎസ്ആർടിസിയും മറുവശത്ത്.
വണ്ടി തടഞ്ഞും പരിശോധിച്ചും പിഴയീടാക്കിയും യുദ്ധമിങ്ങനെ മുറുകി വരികയാണ്. പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർ ടി ഓഫീസിൽ എത്തിയാണ് കത്ത് നൽകുക. ഓഫീസ് അവധി ആയതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർ ടി ഒ നേരത്തെ അറയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബസ്സുടമ കത്ത് നൽകുന്നത്. ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു.
വാളയാർ അതിർത്തി വരെ തമിഴ്നാട് ആർ ടി സി ബസ്സിലും ഇതിന് ശേഷം റോബിൻ ബസ് ഉടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.22 ന് ചൊവ്വാഴ്ച റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സർക്കാർ ഒത്താശയോടെ നടത്തുന്ന നാടകമാണ് ഇതെന്ന് റോബിൻ ബസ് ഉടമ പറഞ്ഞു. നിലവിൽ ആർ ടി ഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകം വിട്ടുതരാം എന്നാൽ കേരളത്തിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു.
രണ്ടാം ദിവസം സർവീസ് നടത്തിയ റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിടികൂടിയത്.
തൊടുപുഴയ്ക്ക് സമീപം വെച്ച് കേരള എം വി ഡി ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചു. 7500 രൂപ പിഴയിട്ടിരുന്നു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല. എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് യാത്രക്കാരെ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.റോബിൻ ബസിന് ബദലായി കെ എസ് ആർ ടി സി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചിരുന്നു. 5 മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നതെങ്കിൽ അരമണിക്കൂർ നേരത്തെ 4. 30 നാണ് കെ എസ് ആർ ടി സി ലോ ഫ്ലോർ പുറപ്പെടുന്നത്.ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വിസ് ആരംഭിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ എം.വി.ഡി നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. 45 ദിവസങ്ങൾക്ക് ശേഷം കുറവുകൾ പരിഹരിച്ച് ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഒക്ടോബര്‍ 16ന് സര്‍വിസ് പുനരാരംഭിച്ചു. റാന്നിയില്‍ വെച്ച് ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബർ 16ന് വീണ്ടും സർവിസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ എം.വി.ഡി ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. എന്നാൽ, വാഹനം ഉടമക്ക് തിരികെ നൽകണമെന്ന് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ബസ് തിരികെ ലഭിച്ചത്.
https://www.facebook.com/Malayalivartha