പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്..പത്മകുമാർ തമിഴ്നാട്ടിലേക്ക് കടന്നത് മുതൽ ഫാമിലെ ചെലവ് പൂർണമായും വഹിക്കുന്നത് ജീവനക്കാരി..6 പശുക്കളും 16 ഓളം നായകളും 20 ഫാൻസി കോഴികളുമുണ്ട്...
പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ വളർത്തുമൃഗങ്ങളുടെ ചെലവ് താങ്ങാനാകാതെ ജീവനക്കാരി. പത്മകുമാർ തമിഴ്നാട്ടിലേക്ക് കടന്നത് മുതൽ ഫാമിലെ ചെലവ് പൂർണമായും വഹിക്കുന്നത് ജീവനക്കാരിയാണ്. നിർദ്ധന കുടുംബാംഗമായ തനിക്ക് ഇനി ചെലവ് താങ്ങാനാകില്ലെന്ന് ജീവനക്കാരി പറയുന്നു.പത്മകുമാറിന്റെ മകൾ അനുപമയും മൃഗസ്‌നേഹിയാണ്. അടുത്തിടെ തെരുവുപട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ ധനസമാഹരണം നടത്താനും അനുപമ ശ്രമിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നായയുമായുള്ള ചിത്രങ്ങളും അനുപമ പങ്കുവയ്ക്കാറുണ്ട്.
www.anupamapathman.com എന്ന വെബ്‌സൈറ്റിൽ നായകളെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. താൻ ഒരു മൃഗ സ്‌നേഹിയാണെന്നും തന്റെ വീട്ടിൽ പൂച്ചകളും നായകളും കോഴികളുമുണ്ടെന്നാണ് അനുപമ വെബ്‌സൈറ്റിൽ കുറച്ചിരിക്കുന്നത്.ഞങ്ങളുടെ കുടുംബത്തിൽ 27 നായ്ക്കളുണ്ടെന്നും കുട്ടിക്കാലം മുതൽ നായകളുടെ കൂടെയാണ്. അതുകൊണ്ട് തന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് നായകളെന്നും അനുപമ വെബ്‌സൈറ്റിൽ കുറിച്ചിരുന്നു. ഈ വെബ്‌സൈറ്റിലൂടെയാണ് അനുപമ തെരുവുനായ്ക്കൾക്ക് വേണ്ടിയുള്ള ധനസമാഹരണം നടത്തിയത്.അതേസമയം, ആറരയേക്കറോളം വിശാലമായ ഫാമിൽ 6 പശുക്കളും 16 ഓളം നായകളും 20 ഫാൻസി കോഴികളുമുണ്ട്.പശുക്കൾക്ക് മാത്രം ദിവസം ആയിരം രൂപയുടെ തീറ്റി കുറഞ്ഞത് വേണം.
കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഷീബ ജോലി തുടരുകയാണ്. പത്മകുമാർ പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കേസിൽ ഉൾപ്പെട്ടയാളുടേത് ആയതിനാൽ പൊലീസ് രേഖമൂലം ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ അപേക്ഷ പരിഗണിച്ച് മൂവരെയും കസ്റ്റഡിയില്‍ വിട്ടത്.ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍.
തമിഴ്‌നാട്ടിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയത്. അതേസമയം, ഇത്രയുംദിവസം കസ്റ്റഡിയില്‍ ചോദിക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. കുട്ടിയെ പാര്‍പ്പിച്ചത് ചാത്തന്നൂരിലെ വീട്ടിലാണ്. കൊട്ടാരക്കരയില്‍നിന്ന് ചാത്തന്നൂരിലേക്ക് 20 മിനിറ്റ് യാത്രയേയുള്ളൂ. കുട്ടിയെ കൊണ്ടുപോയ കാര്‍ ചാത്തന്നൂരിലുണ്ട്. പ്രതികളുടെ വസ്ത്രം ഒഴികെ എല്ലാം അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നും പിന്നെ എന്തിനാണ് ഏഴുദിവസത്തെ കസ്റ്റഡിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.
മാത്രമല്ല, പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു.കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം മൂവരെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രതികളെ ഇവിടെവെച്ച് വിശദമായി ചോദ്യംചെയ്യുമെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ടോടെയായിരിക്കും തെളിവെടുപ്പിനായി കൊണ്ടുപോവുക. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ കാറ്റാടിയിലും പ്രതികള്‍ സഞ്ചരിച്ച പൂയപ്പള്ളി, ചാത്തന്നൂര്‍, ആശ്രാമം മൈതാനം, തെങ്കാളി തുടങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പുണ്ടാകും.
https://www.facebook.com/Malayalivartha