അടുത്ത സുഹൃത്ത് എന്നിട്ട് പോലും...! സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാത്തത് ആ ഒരൊറ്റ കാരണത്താൽ, കാരണം വെളിപ്പെടുത്തി എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞ മാസം 17നാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. എന്നാൽ ക്ഷണം ലഭിച്ചെങ്കിലും വിവാഹത്തിൽ പങ്കെടുക്കാതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും പോകാന്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതിനാലാണ് വിവാഹത്തിന് പോകാതിരുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. 'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കും'- രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
അതേസമയം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
പ്രധാനമന്ത്രിയാണ് വധൂവരന്‍മാര്‍ക്ക് മാല എടുത്തുനല്‍കിയത്. താരസമ്പന്നമായിരുന്നു വിവാഹം. മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമെത്തി വധുവിനെ അനുഗ്രഹിച്ചിരുന്നു. ജയറാം, പാര്‍വതി, ദിലീപ്, ഖുശ്ബു, ബിജു മേനോന്‍, രചന നാരായണന്‍കുട്ടി, നിര്‍മാതാവ് സുരേഷ് കുമാര്‍,സംവിധായകന്‍ ഹരിഹരന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha