ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് വെള്ളിയാഴ്ച അറിയാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ഏകദേശ ധാരണയായി. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായി സി.പി.ഐ എക്‌സിക്യൂട്ടീവ് നാളെ ചേരും. വെള്ളിയാഴ്ച ജില്ല കമ്മിറ്റികള്‍ ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത. ജില്ല കമ്മിറ്റിയിലും പന്ന്യന്‍ മത്സരിക്കണമെന്നാവശ്യമാണ് ശക്തം.
തൃശൂരില്‍ മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിനും മാവേലിക്കരയില്‍ യുവനേതാവ് സി.എ.അരുണ്‍കുമാറിനുമാണ് ജില്ലയില്‍നിന്നുള്ള പിന്തുണ. വയനാട്ടില്‍ ആരു മത്സരിക്കുമെന്നതിനെ കുറിച്ച് മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആനി രാജയെയാണ് വയനാട്ടില്‍ പ്രധാനമായും പരിഗണിക്കുന്നത്.
ഇതിനിടെ, സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അംഗീകാരമായി. പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ.എസ്. ഹംസ, പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്, വടകരയില്‍ കെ.കെ. ശൈലജ,ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ. ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയില്‍ എ.എം. ആരിഫ്, ചാലക്കുടിയില്‍ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും.
കണ്ണൂര്‍- എം.വി. ജയരാജന്‍, കാസര്‍കോട് -എം.വി. ബാലകൃഷ്ണന്‍, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് - എ. വിജയരാഘവന്‍, ആലത്തൂര്‍ - കെ. രാധാകൃഷ്ണന്‍ എന്നിവരും മത്സരിക്കും. പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകള്‍. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.
രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ധാരണയുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. കമ്മിറ്റി ഇത് ചര്‍ച്ച ചെയ്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന് കൈമാറും. 27ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha