ചേര്‍ത്തലയില്‍ വസ്ത്രവ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ചേര്‍ത്തലയില്‍ വസ്ത്രവ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ചേര്‍ത്തല എക്‌സറെ കവലക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡില്‍ കാളികുളം രാജിറാം വീട്ടില്‍ രാജി മഹേഷിനെ(45)യാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
'ബുധനാഴ്ച രാത്രി കടയടച്ച് വീട്ടില്‍ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാം മോഹന്‍ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.' കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് .
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഭര്‍ത്താവിനും മകള്‍ക്കും മൃതദേഹം വിട്ടുകൊടുത്തു. ഭര്‍ത്താവ്: റാം മോഹന്‍(മര്‍ച്ചന്റ് നേവി). ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ മീര ഏക മകളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha