ഈ മാസം 15നുള്ളില്‍ സ്ഥലം കണ്ടെത്തണം.... പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി കൊണ്ട് ഉത്തരവ്
ഈ മാസം 15നുള്ളില്‍ സ്ഥലം കണ്ടെത്തണം.... പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി കൊണ്ട് ഉത്തരവ് .ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും ഈ മാസം 15നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം.
13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിങ് ട്രാക്കിന് വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും, ശുചിമുറികള്‍, കുടിവെള്ളം, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയിലാണ്. കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടിവരും. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സര്‍ക്കുലറില്‍ ഇല്ല.
പുതിയതായി സ്ഥലം കണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തില്‍ റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ നിര്‍ദേശമുണ്ട്. മറ്റുമാര്‍ഗ്ഗമില്ലെങ്കില്‍ സ്വകാര്യ ഭൂമിയും പരിഗണിക്കാവുന്നതാണ്.
അപ്രായോഗികമായ നിര്‍ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്. ഒമ്പതിടത്ത് മാത്രമാണ് മോട്ടോര്‍വാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഇതിലും മാറ്റം വരുത്തേണ്ടി വരും.
ശേഷിക്കുന്ന 77 സ്ഥലങ്ങളില്‍ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുന്നത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലസൗകര്യം മിക്കയിടത്തുമില്ല. കയറ്റത്തില്‍ നിര്‍ത്തിവാഹനം മുന്നോട്ട് എടുക്കുന്ന ഗ്രേഡിയന്റ് ടെസ്റ്റ് ഉള്‍പ്പെടെ നടത്തണമെങ്കില്‍ ട്രാക്ക് കോണ്‍ക്രീറ്റോ, ഇന്റര്‍ലോക്കോ ചെയ്യേണ്ടിവരും. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സര്‍ക്കുലറിലില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയിലോ, വ്യക്തമായ കരാറിലോ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ഇതിലും വ്യക്തതയില്ല. മേയ് ഒന്നുമുതല്‍ പുതിയ രീതിയില്‍ െ്രെഡവിങ് ടെസ്റ്റ് നടത്താനാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം.
െ്രെഡവിങ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ നേരത്തെ മോട്ടോര്‍വാഹനവകുപ്പ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഡ്രൈവിങ് സ്‌കൂളുകാരോട് ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha