സുകുമാരക്കുറുപ്പിനും ഗ്യാംങ്ങിനും പാക്കപ്പ് ആയി

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ചിത്രീകരണം മാർച്ച് 3ന് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും നടന്ന ചിത്രീകരണത്തോടെ പൂർത്തിയായി. ജനുവരി മുപ്പത്തിയൊന്നിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.
സംവിധായകന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു.രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റിങ് സുജിത് സഹദേവൻ. ബി കെ ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.
https://www.facebook.com/Malayalivartha






















