യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം... സംഭവത്തിന് ശേഷം യുവാവ് വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം നടന്നു. നാല്പത്കാരിയായ സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. പൗഡിക്കോണം സ്വദേശി ബിനുവാണ് സരിതയെ ആക്രമിച്ചത്.
സരിതയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തീ കൊളുത്തി കൊലപ്പെടുത്താനാണ് ബിനു ലക്ഷ്യമിട്ടിരുന്നത്. പെട്രോള്‍ ഒഴിച്ചാണ് തീകൊളുത്തിയത്. ഇതിന് ശേഷം വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമിച്ചു. നിലവില്‍ ബിനുവും സരിതയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
യുവതിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് വിവരം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ബിനുവിനും പൊള്ളലേറ്റിട്ടുണ്ട്. സംഭവം കണ്ട നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവര്‍ രണ്ട് പേരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ബിനു കിണറ്റിലേക്ക് ചാടിയത്.
https://www.facebook.com/Malayalivartha