സങ്കടം അടക്കാനാവാതെ .... വിവാഹം കഴിഞ്ഞിട്ട് വെറും നാലു മാസം മാത്രം.... ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടച്ച അഭിരാമിയെ ഏറെ നേരം വിളിച്ചിട്ടും കതക് തുറന്നില്ല, പരിശോധയ്ക്കൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവ ഡോക്ടറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു
സങ്കടം അടക്കാനാവാതെ .... വിവാഹം കഴിഞ്ഞിട്ട് വെറും നാലു മാസം മാത്രം.... ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടച്ച അഭിരാമിയെ ഏറെ നേരം വിളിച്ചിട്ടും കതക് തുറന്നില്ല, പരിശോധയ്ക്കൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണന് (30) ആണു മരിച്ചത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് .
ഉള്ളൂര്‍ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റില്‍ മെഡിക്കല്‍ കോളജിലെ മറ്റു ഡോക്ടര്‍മാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയില്‍നിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭര്‍ത്താവ്. നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു ് കേസെടുത്ത് പൊലീസ്.
"
https://www.facebook.com/Malayalivartha