ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി

തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിയ്ക്കുന്നുവെന്ന് സുരേഷ് ഗോപി. തെരഞ്ഞെടുപ്പു ഫലം അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെയും വിലയിരുത്തല്‍ എന്നും എൻ സ്ഥാനാര്‍ഥി സുരേഷ് ഗോപി തൃശ്ശൂരിൽ അഭിപ്രായപ്പെട്ടു. ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്. ശുഭാപ്തിയോടെത്തന്നെ ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി തൃശ്ശൂരി വസ്തിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
താന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഈശ്വരന്‍ കാക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് പഠനവും വിലയിരുത്തലും ഉണ്ടായിട്ടുണ്ട് എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജയിച്ചാല്‍ തൃശ്ശൂരിൽ ഉണ്ടാകാൻ പോകുന്ന വികസനത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചു മാത്രമാണ് തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ജനങ്ങളുമായി ചര്‍ച്ച ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥികള്‍ എത്രപേരുണ്ടെന്ന് പോലും എനിയ്ക്കറിയില്ല. ആരേയും പേരെടുത്തു പറഞ്ഞുമില്ല. BJP എന്നെ മത്സരത്തിനു നിയോഗിച്ചു. ഞാൻ കഴിവിൻ്റെ പരമാവുധി പ്രവർത്തിച്ചു. അതിൽ കൂടുതൽ പ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചു. അതിൽ കൊച്ചു കുട്ടികൾ വരെ ഉണ്ടായിരുന്നു. കുടുംബങ്ങൾ ഒന്നടക്കം ഉണ്ടായിരുന്നു.
താൻ തൃശ്ശൂരിലെ ജനങ്ങളോടു പറഞ്ഞത്, തന്നെ ജനപ്രതിനിധിയായി നിയോഗിച്ചാല്‍ നിങ്ങള്‍ക്കു ഗുണമുണ്ടാകും. തൃശ്ശൂരിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവനായും പ്രവർത്തിയക്കും എന്നാണ്. ആ ഉറപ്പ് ഇപ്പോഴുമുണ്ട്.
കേന്ദ്ര സർക്കാരിലെ അഞ്ചു കുപ്പുകളിൽ നോട്ടമുണ്ട്. അത് കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ആ വകുപ്പുകളിൽ വരുന്ന മന്ത്രിമാർ ആരായാലും അവരെക്കൊണ്ട് വികസനം കൊണ്ടുവരാനാകും. അതിന് താൻ മന്ത്രിയാകണമെന്നൊന്നുമില്ല. നല്ല എം പിയ്ക്ക് പലതും ചെയ്യാനാകും അത് അറിയാത്തവരായിരുന്നു അഥവാ ഒന്നും ചെയ്യാത്തവരായിരുന്നു നേരത്തെ ജയിച്ചവർ.
അതിനു മാറ്റം വരണം. അത് ജനങ്ങളുടെ ചിന്തയ്ക്ക് കാരണമായെങ്കില്‍ ഞാൻ ജയിക്കും. BJP ജയിക്കും. അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ലോകസഭാമണ്ഡലത്തിൽ നാലോ അഞ്ചോ പേര്‍ മത്സരരംഗത്തുളളപ്പോൾ, രണ്ടുപേര്‍ മാത്രമാണ് മത്സരിക്കുന്നതെന്നു പറയുന്നത് തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha