ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ....സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ....സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ ക്യാപ്റ്റന്‍മാരുടെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം.
റണ്‍ ചേസിങ്ങില്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ ജയം. രണ്ട് ടീമിലും ഏറ്റവും മികച്ച പ്രകടനം നടത്തിയതും അതത് ക്യാപ്റ്റന്‍മാരായിരുന്നു എന്നതാണ് അതിന്റെ പ്രത്യേകത.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് (48 പന്തില്‍ 76) ലഖ്‌നൗ ഇന്നിങ്‌സിനു കരുത്തായതെങ്കില്‍, സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിയാണ് (33 പന്തില്‍ 71) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. അര്‍ധ സെഞ്ചുറിയുമായി (34 പന്തില്‍ 52) ധ്രുവ് ജുറേല്‍ സഞ്ജുവിന് കൂട്ടുനില്‍ക്കുകയായിരുന്നു.
ലഖ്‌നൗ ഉയര്‍ത്തിയ 196നെതിരേ ബാറ്റേന്തിയ രാജസ്ഥാന് ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ അഞ്ചോവറുകള്‍ അടിച്ചു തകര്‍ത്ത ഈ കൂട്ടുകെട്ട് യഷ് താക്കൂറെറിഞ്ഞ ആറാം ഓവറില്‍ പൊളിഞ്ഞു. താക്കൂറിന്റെ ലോ ഫുള്‍ടോസ് ആയി വന്ന പന്ത് ലെഗ്സ്റ്റമ്പില്‍ ചെന്നുപതിച്ച് ബട്‌ലറാണ് ആദ്യം മടങ്ങിയത്. 18 പന്തില്‍ 34 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതോടെ പവര്‍ പ്ലേ സ്‌കോര്‍ 601. മാര്‍കസ് സ്‌റ്റോയിനിസ് എറിഞ്ഞ അടുത്ത ഓവറില്‍ യശസ്വി ജയ്‌സ്വാളും മടങ്ങി. 18 പന്തില്‍ 24 റണ്‍സാണ് സമ്പാദ്യം.
റിയാന്‍ പരാഗും (11 പന്തില്‍ 14) പ്രതീക്ഷയുയര്‍ത്തുന്ന ഇന്നിങ്‌സ് കാഴ്ചവെച്ചില്ല. തുടര്‍ന്ന് ധ്രുവ് ജുറേലും സഞ്ജു സാംസണും ചേര്‍ന്നു നടത്തിയ മികച്ച ഇന്നിങ്‌സാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha