Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?

28 APRIL 2024 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..!

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞതും വലിയൊരു രാഷ്ട്രീയ ബോംബാണ് പൊട്ടിയത് മുഖ്യമന്ത്രിയുടെ പരസ്യ ശാസനയോടെ അത് സി പി എം പാർട്ടിക്കുള്ളിൽ വലിയൊരു നടപടിയിലേക്ക് കടക്കുകയാണ് എന്നുള്ള സൂചന കൂടിയാണ് തരുന്നത് . പക്ഷെ അതെ നിരാശയാണ് ബിജെപി ഘടകത്തിലും ഉയരുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഫ്ലാറ്റിൽ ജാവഡേക്കർ എത്തിയിരുന്നെന്ന് ഇ.പി.ജയരാജൻ തുറന്നു സമ്മതിച്ചെങ്കിലും അതു സ്ഥിരീകരിക്കാൻ ജാവഡേക്കർ തയാറായില്ല.

 

പലരോടും താൻ ചർച്ച നടത്താറുണ്ടെന്നു വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.രഹസ്യചർച്ചകൾ ചോരുന്ന സാഹചര്യത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രാഥമിക ആലോചനയിൽനിന്നുപോലും മറ്റു പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജൻ സംഭവമെന്നാണു നേതൃത്വത്തിൽ പലരുടെയും വിലയിരുത്തൽ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചർച്ചയെക്കുറിച്ച് ആദ്യം വിവരം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ശോഭ ചെയ്തതിനെതിരെ കേന്ദ്ര ബിജെപി ശാസിക്കാതിരിക്കാൻ വഴിയില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് ശോഭ പെരുമാറിയത് എന്നുള്ള തരത്തിൽ പ്രവർത്തകർ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

 

മാധ്യമങ്ങളോട് ഇന്നലെ പ്രതികരിക്കാൻ ഇ.പി.ജയരാജൻ തയാറായില്ല. തളിപ്പറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതൊഴിച്ചാൽ മറ്റു പരിപാടികളിലും പങ്കെടുത്തില്ല. എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ സിപിഎം ഇനിയും ചേർത്തു പിടിക്കുമോ? അതോ നടപടികൾക്ക് വിധേയനാക്കി ഒതുക്കി നിർത്തുമോ? രാഷ്ട്രീയ കേരളത്തിൽ ആകാംക്ഷ മുഴുവൻ ഇക്കാര്യത്തിലാണ്. തിരഞ്ഞെടുപ്പു ദിനത്തിൽ മുഖ്യമന്ത്രിയുടെ പരസ്യശാസന ഏൽക്കേണ്ടി വന്നത് തന്നെ ഇ.പിയെ പോലൊരു നേതാവിന് ലഭിക്കാവുന്ന വലിയ ശിക്ഷയാണ്. അതുകൊണ്ട് തന്നെ അതിന് അപ്പുറത്തേക്ക് എന്ത് നടപടി എടുക്കും എന്നതാണ് ഉയരുന്ന ചോദ്യം.ഇ പി ബിജെപിയുടെ പ്രലോഭനത്തിൽ വീണുവെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

ഇതോടെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഇനി അത്രയ്ക്ക് എളുപ്പമല്ല. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. നാളെയാണ് സിപിഎം സംസ്ഥന സെക്രട്ടറിയേറ്റ് യോഗം നടക്കുക.മുഖ്യമന്ത്രി ബിജെപി ചർച്ചയിലെ ഇടനിലക്കാരൻ മാത്രമാണ് ജയരാജൻ എന്ന ആരോപണവുമായി പ്രതിപക്ഷം പിണറായി വിജയനിലേക്കു മുന കൂർപ്പിച്ചു കഴിഞ്ഞു.ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം - ബിജെപി അന്തർധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി

 

നന്ദകുമാറിനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ചു വൻ കെണിയിൽ പോയി ജയരാജൻ ചാടിക്കൊടുത്തെന്ന നിഗമനമാണ് സിപിഎമ്മിനുള്ളിൽ ഉള്ളത്. ജയരാജന്റെ ദുർബലമായ വിശദീകരണം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ പാർട്ടിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ ഗൗരവത്തോടെയാണ് നേതാക്കൾ കാണുന്നത്. ഇ.പിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതോടെ അദ്ദേഹം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തുക എളുപ്പമാകില്ല. പാർട്ടിയിൽ തരംതാഴ്‌ത്തപ്പെടുകയോ മറ്റോ ചെയ്താലും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജൻ എന്ന വികാരവും സിപിഎമ്മിലുണ്ട്. പാർട്ടിയുടെ ഫണ്ട് റെയ്‌സറായിരുന്നു ഒരു കാലത്ത് ഇ പി. അതുകൊണ്ട് തന്നെയാണ് പല അവിശുദ്ധ കൂട്ടുകെട്ടിലും അദ്ദേഹം വീണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (3 minutes ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (12 minutes ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (19 minutes ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (26 minutes ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (53 minutes ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (1 hour ago)

മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ  (1 hour ago)

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

വന്‍ മുന്നറിയിപ്പ്... ദില്ലിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത; വീട്ടില്‍ തന്നെ ഇരിക്കണം; അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യത; കെട്ടി  (2 hours ago)

ത്രസിപ്പിച്ച് ധോണി... ഗുജറാത്തിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ ചെന്നൈ തകര്‍ന്നടിഞ്ഞു; ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സുമെടുത്തു; തിളങ്ങാതെ മുന്‍  (2 hours ago)

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (3 hours ago)

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരില്‍ വില്‍പ്പന നടന്നത് 21.8 ലക്ഷം രൂപയുടെ സ്വര്‍ണ ലോക്കറ്റുകള്‍  (3 hours ago)

സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമേകാനായി വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്... സി ബി ഐ അന്വേഷണത്തില്‍ മിസ്സിംഗ് ലിങ്കുകള്‍ ഉണ്ടെന്ന് കോടതി, പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു, സിബിഐ അവ  (4 hours ago)

Malayali Vartha Recommends