Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ

28 APRIL 2024 02:36 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങൾ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡികൾ ജീവിതത്തിലും ഒരുമിക്കുമ്പോൾ ആരാധകർ ആഘോഷമാക്കുന്നു. ഇത്തരത്തിൽ മലയാള സിനിമാ ലോകത്ത് ആഘോഷമായി മാറിയ ഒരുപി‌ടി താര വിവാ​ഹങ്ങളുണ്ട്. സംവിധായകൻ കമലിന്റെ ഒരു കാലത്തെ സിനിമകളിലെ നായികമാരും നായകൻമാരും ജീവിതത്തിലും ഒരുമിച്ച് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത വർമ, ദിലീപ്-മഞ്ജു വാര്യർ എന്നിവരാണ് കമലിന്റെ സിനിമകളിൽ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവർ. ദിലീപും മഞ്ജു വാര്യറും വർഷങ്ങൾക്കിപ്പുറം വേർപിരിഞ്ഞെങ്കിലും ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്‌ട താര ജോഡി തന്നെയായിരുന്നു ദിലീപും മഞ്ജു വാര്യറും.

കേവലം സിനിമയിലെ ജോഡി എന്നതിൽ ഉപരി ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോഴും ആരാധകർ അത്രയേറെ അകമഴിഞ്ഞ പിന്തുണയാണ് നൽകിയിരുന്നത്. എന്നാൽ പതിനാല് വർഷങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. 1998ലാണ് ഇരുവരും വിവാഹിതരാവുന്നത്. അന്ന് ദിലീപ് അത്ര വലിയ താരമൂല്യമുള്ള നടൻ ആയിരുന്നില്ലെന്ന് മാത്രമല്ല നായക വേഷങ്ങളിലേക്ക് കയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ജു വാര്യർ ആവട്ടെ അപ്പോഴേക്ക് മലയാള സിനിമയിലെ ഏറ്റവും മികച്ച നായികമാരുടെ നിരയിലേക്ക് അനായാസം നടന്നു കയറിയിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹത്തോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ദിലീപ് മലയാളത്തിലെ മൂന്നാമൻ എന്ന ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത സ്ഥാനത്തേക്ക് എത്തി, മഞ്ജുവാകട്ടെ അഭിനയവും നിർത്തി. എന്നാൽ ദിലീപിന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും കാരണം മഞ്ജു വാര്യർ ആണെന്നാണ് ഇപ്പോൾ ഒരു പക്ഷം ആരാധകർ അഭിപ്രായപ്പെടുന്നത്.

 

 

അടുത്തിടെ വിവാഹ മോചനത്തിന് ശേഷം ദിലീപ് ആദ്യമായി മഞ്ജുവിനെ കുറിച്ച് മനസ് തുറന്നിരുന്നു.ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ ആവട്ടെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ദിലീപ് മഞ്ജുവിനെ ആദ്യമായി കണ്ട അനുഭവങ്ങൾ വിവരിച്ച വീഡിയോ ഷെയർ ചെയ്‌തത്‌. എന്നാൽ അതിന് കീഴിൽ വന്ന കമന്റുകളിൽ ഭൂരിഭാഗവും ദിലീപിനെ മോശമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു. അത് വലിയ വിവാദമാവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഒരു കൂട്ടം ആരാധകർ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാഗ്യം എന്ന് സമർത്ഥിക്കുകയാണ്. അതിനായി അവർ ധാരാളം തെളിവുകളും നിരത്തുന്നുണ്ട്. മഞ്ജുവിനെ വിവാഹം ചെയ്‌ത ശേഷം ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പെടുത്ത ദിലീപ് നിർമ്മാതാവായും നടനായും ഒക്കെ വമ്പൻ ഹിറ്റുകളായിരുന്നു മലയാള സിനിമയിൽ സമ്മാനിച്ച് വന്നിരുന്നത്. ഇതിനിടെ ജനപ്രിയ നായകൻ എന്ന പട്ടവും താരത്തിന് കുടുംബ പ്രേക്ഷകർ ചാർത്തി നൽകി.

 

 

ഇതൊക്കെയും മഞ്ജു കൊണ്ട് വന്ന ഭാഗ്യമാണ് എന്നാണ് നിരവധി പേർ ദിലീപിന്റെ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. കാവ്യയല്ല മഞ്ജുവാണ് ഭാഗ്യമെന്നും ചിലർ പറഞ്ഞുവയ്ക്കുന്നുണ്ട്. കൂടാതെ തൃക്കേട്ടക്കാരിയെ (മഞ്ജു വാര്യർ) നഷ്‌ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചതെന്നാണ് ചിലർ പറയുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ രാശി ആകെ മാറി മറിഞ്ഞുവെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ചിലരാകട്ടെ ദിലീപിന് മഞ്ജുവിനെ മറക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അഭിമുഖങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം പറയുന്നതെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (4 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (19 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (33 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (42 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends