Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...

10 APRIL 2024 03:08 PM IST
മലയാളി വാര്‍ത്ത

ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം ശാന്തമഹാ സമുദ്രം എന്നാണ് നമുക്ക് എല്ലാവര്ക്കും അറിയാവുന്നത്. എന്നാൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഉണ്ടെന്നും, അത് കണ്ടെത്തിയതായും അവകാശപ്പെട്ടിരിക്കുകയാണ് ശാസ്‌ത്രജ്ഞർ. ഭൂമിയുടെ ഉൾക്കാമ്പിൽ 700 കിലോമീറ്റർ അകത്താണിത്. ഭൂമിയിൽ ഇന്ന് ആകെ അഞ്ചോളം സമുദ്രങ്ങൾ ഉണ്ടെന്നാണ് അമേരിക്കയടക്കം വാദിക്കുന്നത്. ഇവയെയെല്ലാം കടത്തിവെട്ടുന്ന ഈ സമുദ്രങ്ങളുടെ മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇല്ലിനോയിസിലെ നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകരാണ് അമ്പരപ്പിക്കുന്ന ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

റിംഗ്‌വുഡൈറ്റ് എന്ന പ്രത്യേകതരം നീലനിറമേറിയ പാറയിലുള്ള ജലശേഖരം നമ്മുടെ ഭൂമിയിൽ വെള്ളത്തിന്റെ വരവിനെക്കുറിച്ചുള്ള ചിന്തകളെല്ലാം മാറ്റിമറിച്ചു. മുൻപ് ഭൂമിക്കു പുറത്തുനിന്ന് ഒരു ധൂമകേതു ഇവിടെ പതിച്ചുണ്ടായ പ്രതി പ്രവർത്തനമാണ് വെള്ളം ഭൂമിയിലുണ്ടാകാൻ കാരണം എന്ന് വിശ്വസിച്ചിരുന്നു നാം. സമുദ്രങ്ങളുടെ ഉൽഭവം അകക്കാമ്പിൽ നിന്ന് തന്നെയാകാം എന്ന ചിന്തയാണ് ഇപ്പോൾ ഗവേഷകർക്ക്. ഭൂമിയിലെ ജലം അകക്കാമ്പിൽ തന്നെ രൂപപ്പെട്ടതാണെന്ന് തെളിയിക്കുന്ന സൂചനയാണിതെന്ന് ഗവേഷണത്തിന് നേതൃത്വമേകിയ സ്റ്റീവൻ ജേക്കബ്‌സെൻ പറഞ്ഞു.

അമേരിക്കയിൽ 2000ത്തോളം സീസ്‌മോഗ്രാഫുകളെ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. 500ഓളം ഭൂമികുലുക്കങ്ങളെ പഠിച്ച ഈ ഉപകരണങ്ങൾ ഭൂമിയുടെ ഉള്ളിലെ നീക്കങ്ങൾ സൂക്ഷ്‌മമായി പഠിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. മുൻപ് വലിയ പർവതങ്ങളുടെ അഗ്രം മാത്രം കാണുന്നതരത്തിൽ വലിയ തോതിൽ ഭൂമിയാകെ വെള്ളം ചുറ്റപ്പെട്ടിരിന്നിരിക്കാം എന്നാണ് ഗവേഷകർ നൽകുന്ന സൂചന.

ഭൂമിക്കടിയില്‍ 700 കിലോ മീറ്റര്‍ ആഴത്തില്‍ ഒരു ഭീമന്‍ ജലസംഭരണി ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഭൗമോപരിതലത്തിലെ സമുദ്രങ്ങളിലെ ജലത്തേക്കാള്‍ മൂന്നിരട്ടി ജലശേഖരം ഇവിടെയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 'ഡീഹൈഡ്രേഷന്‍ മെല്‍റ്റിങ് അറ്റ് ദി ടോപ്പ് ഓഫ് ദി ലോവര്‍ മാന്റില്‍' എന്ന 2014-ലെ ഒരു ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കണ്ടെത്തലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

വെള്ളത്തില്‍ കുതിരുന്ന ഒരു സ്‌പോഞ്ച് പോലെയാണ് റിങ് വുഡൈറ്റ്. ഹൈഡ്രജനെ ആകര്‍ഷിക്കാനും വെള്ളം പിടിച്ചുനിര്‍ത്താനും സാധിക്കുന്ന പ്രത്യേകതയും റിങ് വുഡൈറ്റിന്റെ ക്രിസ്റ്റല്‍ ഘടനയ്ക്കുണ്ട്.' ഗവേഷക സംഘത്തിലെ പ്രധാന അംഗമായ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു.

ഭൂമിയിലെ ജലചക്രത്തിന്റെ തെളിവുകളാണ് നമ്മളിവിടെ കാണുന്നത്. ഭൂമിയുടെ ജലസംഭരണ ശേഷിയെ വിശദീകരിക്കാന്‍ ഇത് സഹായകമാവും. ദശാബ്ദങ്ങളായി ഈ അദൃശ്യ ജലസ്രോതസിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രജ്ഞരെന്നും ജേക്കബ്‌സെന്‍ പറഞ്ഞു.

ഭൂമിയുടെ മാന്റിലിന് കീഴിലായി 410 മുതല്‍ 660 കിലോമീറ്റര്‍ ആഴത്തിലുള്ള ധാതുക്കള്‍ക്ക് വന്‍തോതില്‍ ജലസംഭരണ ശേഷിയുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഹൈഡ്രജന്റെ സാന്നിധ്യമുള്ളതിന്റെ സൂചന കൂടിയാണ്. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍.

വാസയോഗ്യമായ ഭൂമിയുടെ ഉപരിതലത്തിലെ വലിയ അളവിലുള്ള ദ്രവജലത്തെ കുറിച്ച് വിശദീകരിക്കാൻ സഹായിച്ചേക്കാവുന്ന ഈ കണ്ടെത്തല്‍ ഭൂമിയിലെ ജലചക്രത്തിന്‍റെ മറഞ്ഞിരിക്കുന്ന വസ്തുതകള്‍ കൂടി കണ്ടെത്താന്‍ സഹായിക്കും.

ഭൂകമ്പമാപിനികള്‍ ഭൂമിയുടെ ഉപരിതലത്തിനടിയില്‍ ഷോക്ക് തരംഗങ്ങള്‍ ഏറ്റെടുക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഉള്‍ക്കാമ്പിലെ രഹസ്യങ്ങളിലേക്ക് ശാസ്ത്ര സമൂഹം കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയത്. ഏറ്റവും ഉള്‍ക്കാമ്പിലുള്ള റിംഗ് വുഡൈറ്റ് എന്നറിയപ്പെടുന്ന പാറയിലാണ് ജല സാന്നിധ്യം കണ്ടെത്തിയത്.

എന്നാല്‍ ഈ പാറയ്ക്കുള്ളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഉള്ളതെങ്കിലും ഉപരിതലത്തിലെ സുദ്രത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ജലം ഭൂമിയുടെ ഉപരിതലത്തിന് അടിയില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ഒപ്പം മറ്റൊരു കണ്ടെത്തല്‍ കൂടി ശാസ്ത്രലോകത്ത് നിന്നും പുറത്ത് വരുന്നു. ഒരു അണ്ടര്‍വാട്ടര്‍ റോബോര്‍ട്ടിന്‍റെ സഹായത്തോടെ അഗ്നിപര്‍വ്വത പുറംതോടില്‍ നടത്തിയ പഠനങ്ങള്‍ പുതിയൊരു ആവാസവ്യവസ്ഥ കണ്ടെത്തുന്നതിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (30 minutes ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (38 minutes ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (1 hour ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (1 hour ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (1 hour ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (2 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (2 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (3 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (3 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (3 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (3 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (4 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (4 hours ago)

Malayali Vartha Recommends