Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

പത്തനംതിട്ടയിൽ തീ പാറും പോരാട്ടം...അതിനിടയിൽ കോൺഗ്രസിന് തലയിൽ ഇടിത്തീ പോലെ അച്ചു ഉമ്മന്റെ പ്രഖ്യാപനം...!അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു... പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും...

30 MARCH 2024 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പ്രതികരിച്ചുവെന്നാണ് റിപ്പോർട്ട്.വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. കുടംബം ബന്ധം വിലമതിക്കുന്നതാണെന്നാണ് അച്ചു ഉമ്മന്റെ നിലപാട്. ഏതായാരും അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ അച്ചു ഉമ്മന്റെ വാക്കുകൾ ബിജെപി ചർച്ചയാക്കും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പരിഗണിക്കുന്ന ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

 

സിപിഎമ്മിനായി മുൻ മന്ത്രി തോമസ് ഐസക്കും.കോൺഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നിരുന്നു.ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രചാരണത്തിൽ സജീവമാണ്. ഇതിനിടെയാണ് അച്ചു ഉമ്മൻ മനസ്സ് തുറന്നത്.പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിങ് എംപി ആന്റോ ആന്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആന്റണി നേരിടുന്നത്.

മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബായ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം ലോക്‌സഭയിലേക്ക് പോലും അച്ചു ഉമ്മന്റെ പേര് കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു. എന്നാൽ സീറ്റ് പിന്നീട് കേരളാ കോൺഗ്രസിന് നൽകി. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമിയായി പലരും മുമ്പ് കരുതിയത് അച്ചു ഉമ്മനെയാണ്.എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി അച്ചു ഉമ്മൻ മാറി നിൽക്കുകായണ്. ഇതിനിടെയാണ് പത്തനംതിട്ടയിലെ അനിൽ ആന്റണിയുടെ സ്ഥാനർത്ഥിത്വത്തിൽ നിലപാട് പറയുന്നതും.മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കൂടാതെ ശക്തമായിട്ടും രൂക്ഷമായ ഭാഷയിലുമാണ് അനിൽ ആന്റണി കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് രംഗത്ത് വരുന്നത്. കോൺഗ്രസുകാർക്ക് ഇവിടെ പ്രത്യേകിച്ച് രാഷ്ട്രീയ ഭാവി കാണുന്നില്ല.

 

അവർക്ക് നല്ലത് പാകിസഥാനിൽ പോയി അവിടെ പാർട്ടി യൂണിറ്റ് ഉണ്ടാക്കി അവിടത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് അനിൽ ആന്റണി പറഞ്ഞു.എകെ ആന്റണി പാർലമെന്റ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണെന്നും സജീവമായി കോൺഗ്രസിലുള്ളവരോടാണ് ഇക്കാര്യം പറയുന്നതെന്നും അനിൽ ആന്റണി പറഞ്ഞത്. കൂടാതെ സ്വന്തം അച്ഛനായിട്ടുള്ള കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവും പത്തനംതിട്ട സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് വേണ്ടി പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങാന്‍ എ.കെ. ആന്റണി വരുമെന്ന് കരുതുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.‘എന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ല,’ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ഒരു മിനിട്ടുകൊണ്ട് നരേന്ദ്ര മോദി ഉണ്ടാക്കിയ സ്വാധീനം പോലെ മറ്റാര്‍ക്കും സാധിക്കില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

 

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നും അനില്‍ ആന്റണിപറഞ്ഞു.പാകിസ്ഥാനില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. കോണ്‍ഗ്രസുകാര്‍ക്ക് ഇന്ത്യയില്‍ ഒരു ഭാവി കാണുന്നില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേർത്തു. എ.കെ. ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുവെന്നും രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിലെ സജീവ നേതാക്കള്‍ക്കാണ് താന്‍ ഈ ഉപദേശം നല്‍കുന്നതെന്നും അനില്‍ ആന്റണി പറയുകയുണ്ടായി.അതേസമയം ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം ഇത് ആദ്യമായാണ് മകനെ കുറിച്ചുള്ള വിഷയത്തില്‍ എ.കെ. ആന്റണി പ്രതികരിക്കുന്നത്.

പത്തനംതിട്ട സീറ്റില്‍ ആന്റോ ആന്റണിയുടെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയും ജനം എതിര്‍ക്കുന്നു എന്ന വികാരം ശക്തമായിരുന്നു. പിസി ജോര്‍ജിന് ബിജെപി സ്ഥാനാര്‍ഥിത്വം നല്‍കിയാല്‍ ആന്റോ പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന പൊതുവികാരം ശക്തമായിരിക്കെയാണ് ജോര്‍ജിന് സീറ്റ് നിഷേധിക്കുകയും അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കുകയും ചെയ്തത്. അനില്‍ ആന്റണി ചെറിയ ചലനം പോലും സൃഷ്ടിക്കാനിടയില്ലെന്ന പൊതു ചിന്തയിലാണ് ആന്റോയ്ക്ക് തന്നെ സീറ്റ് നല്‍കിയത്. ജോര്‍ജും ആന്റോയും ഐസക്കും കൂടി മത്സരിച്ചാല്‍ ഐസക്കോ ജോര്‍ജോ ജയിക്കും എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. പത്തനംതിട്ടയില്‍ വിജയം ആവര്‍ത്തിക്കാമെന്ന് വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പിസി ജോര്‍ജിനു പകരം മകന്‍ ഷോണ്‍ ജോര്‍ജി നെ മത്സരിപ്പിച്ചുകൂടേ എന്നു ചോദിക്കുന്ന ബിജെപിക്കാര്‍ ഇേേപ്പാഴുമുണ്ട്.പത്തനംതിട്ട ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് നേട്ടം കൊയ്യുമ്പോഴും ലോക്സഭാ മണ്ഡലം അകന്നുനിന്നു.

 

ഒരുകാലത്ത് യുഡിഎഫ് കോട്ടയായി കരുതിയ ജില്ലയിൽ അവരുടെ ശക്തികേന്ദ്രമായി തുടരുന്നത് ലോക്സഭാ മണ്ഡലമാണ്.ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളും ചേരുന്നതാണു പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളും എൽഡിഎഫിനാണ്. എന്നാൽ, 2009ൽ ലോക്സഭാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ജയം യുഡി എഫിലെ ആന്റോ ആന്റണിക്കും.എംപി എന്ന നിലയിൽ ആന്റോയുടെ പ്രകടനം തുണയ്ക്കുമെന്നു യുഡിഎഫ് കരുതുന്നു. 2 കേന്ദ്രീയ വിദ്യാലയങ്ങൾ, കോവിഡ് കാല പ്രവർത്തനങ്ങൾ, എംപി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിയ വിവിധ പദ്ധതികൾ എന്നിവ ആന്റോയ്ക്കു കരുത്താകുന്നു.ജില്ലയുടെ ചുമതലയുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ തോമസ് ഐസക്കിന് മണ്ഡലം അന്യമല്ല.

 

മൈഗ്രേഷൻ കോൺക്ലേവ് എന്ന പരിപാടിയിലൂടെ ജില്ലയിലെ പ്രവാസികളെ കൂടെനിർത്താനും വയോജനങ്ങൾ ഏറെയുള്ള ജില്ലയെന്ന നിലയിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടും പിടിച്ചുകയറാനാണ് ഐസക് ശ്രമിക്കുന്നത്. ശബരിമല പ്രക്ഷോഭകാലത്തു നടന്ന തിരഞ്ഞെടുപ്പിൽ അതിന്റെ മുൻനിരയിലുണ്ടായിരുന്ന കെ.സുരേന്ദ്രൻ സമാഹരിച്ച 2,97,396 വോട്ടുകളാണ് ബിജെപിയുടെ ഇതുവരെയുള്ള മികച്ച സ്കോർ. പറഞ്ഞുകേട്ട പേരുകളെല്ലാം മറികടന്നാണ് അനിൽ ആന്റണിയുടെ വരവ്.റബറിന്റെ വിലയിടിവും വന്യജീവിശല്യവുമുൾപ്പെടെ കർഷകപ്രശ്നങ്ങൾ മുഖ്യചർച്ചയാകും.മികച്ച ടൂറിസം പദ്ധതികളോ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളോ ജില്ലയിൽ ഇല്ല. വർധിച്ച വിദേശ കുടിയേറ്റവും ചർച്ച ചെയ്യപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (9 minutes ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (36 minutes ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (1 hour ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (2 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (3 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (6 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (6 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (7 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (7 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (13 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (14 hours ago)

Malayali Vartha Recommends