Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

മുജീബിന്റെ ഭാര്യ റൗഫീനയും അറസ്റ്റിലാകുമ്പോൾ തെളിയുന്നത് തിരിട്ടു കുടുംബത്തിന്റെ കഥ...കൊല്ലാൻ പറഞ്ഞയക്കുന്നത് ഭാര്യ...തെളിവ് നശിപ്പിക്കാനും കൂട്ട് നിൽക്കും...! മാഫിയാ പ്രവർത്തനത്തിൽ അവർക്കുമുള്ള പങ്ക് വലുതാണ്... വീട്ടിലെത്തിയ പോലീസ് ഞെട്ടി...മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ്...

30 MARCH 2024 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം

പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയും അറസ്റ്റിലാകുമ്പോൾ തെളിയുന്നത് തിരിട്ടു കുടുംബത്തിന്റെ കഥ. തെളിവ് നശിപ്പിക്കാൻ റൗഫീന ശ്രമിച്ചതിന് വ്യക്തമായ പങ്കുണ്ടായിരുന്നു. റിമാൻഡിലുള്ള പ്രതി മുജീബ് റഹ്‌മാനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ റൗഫീനയ്ക്കുള്ള പങ്ക് വ്യക്തമായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റപ്പോൾ 1.43 ലക്ഷം രൂപയാണ് മുജീബിന് കിട്ടിയത്.സ്വർണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചെന്നാണ് മുജീബ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണം വിറ്റ പണം മുജീബ്, റൗഫീനയെ ഏൽപ്പിച്ചെന്ന് വ്യക്തമായത്. തനിക്ക് പണം എങ്ങനെ കിട്ടിയെന്നും ഇയാൾ റൗഫീനയോട് പറഞ്ഞിരുന്നു. പണം ഉപയോഗിച്ച് ഇരുവരും കാർ വാങ്ങാനും ശ്രമിച്ചു. എന്നാൽ മുജീബ് അറസ്റ്റിലായതോടെ റൗഫീന പണം കൂട്ടുകാരിയെ ഏൽപ്പിച്ചു.

 

പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം കണ്ടെടുക്കാൻ ശ്രമം തുടരും.മുജീബ് റഹ്‌മാനെതിരെ അതിവേഗ കുറ്റപത്രം നൽകിയ വിചാരണയാണ് പൊലീസ് ലക്ഷ്യം. 56 കേസിൽ പ്രതിയായ മുജീബിന് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് ല്ക്ഷ്യം. അതു സംഭവിച്ചാൽ ഭർത്താവിന്റെ കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ കൂട്ടു നിന്ന ഭാര്യയ്ക്ക് ഇനി മുജീബിനെ പുറത്തു കിട്ടാൻ സാധ്യത കുറവാണെന്ന വിലയിരുത്തൽ എത്തി. ഇതിനിടെയാണ് ഭാര്യയും അകത്തായത്. മുജീബിന്റെ പഴയ കേസുകളിലെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങി.ജാമ്യത്തിലിറങ്ങിയശേഷവും കൊലപാതകവും മോഷണവുമടക്കമുള്ള കേസുകളിൽ ഉൾപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടി കോടതികളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് ഉന്നതോദ്യോഗസ്ഥർ വിവിധ സ്റ്റേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊടുംകുറ്റവാളികൾ നാട്ടിലിറങ്ങി വിഹരിച്ച് വീണ്ടും തുടർച്ചയായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് തടയാൻ കർശനനടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി.ഭർത്താവിനെ മോഷണത്തിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഭാര്യ. നൊച്ചാട് അനു കൊലക്കേസിൽ നിർണായക തെളിവുകൾ തേടി പ്രതി മുജീബ് റഹ്‌മാന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാനുള്ള ഭാര്യയുടെ ശ്രമം വ്യക്തമാക്കുന്നത് മാഫിയാ പ്രവർത്തനത്തിൽ അവർക്കുമുള്ള പങ്കാണ്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

 

മുജീബ് റഹ്‌മാനെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി ആയിരുന്നു.കൊണ്ടോട്ടിയിലെ വീട്ടിൽ വച്ചാണ് പേരാമ്പ്ര പൊലീസ് ഇയാളെ ഇന്നലെ പിടികൂടിയത്. പ്രതി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമം തടഞ്ഞതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്ലാസ് കൊണ്ടുള്ള കുത്തേറ്റു എസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിനാണു പരിക്കേറ്റത്. ഈ പ്രതിക്കെതിരെ 55 കേസുകളുണ്ട്. ഇതെല്ലാം ഭാര്യയ്ക്കും അഖിയാമായിരുന്നു.പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. . അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചു. തുടർന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്‌മാൻ എത്തിയത്.

തുടർന്ന് ഇയാൾ ബൈക്കിൽ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പിൽ എടവണ്ണപ്പാറ ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു ബൈക്ക്.പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിൽ നിന്നും കണ്ടെത്തി. ഇക്കഴിഞ്ഞ 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്.കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പൊലീസിന് കാണാൻകഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ്.

 

മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ ബാഗിൽ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പൊലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. ജയിലിനുള്ളിൽ ഉള്ളപ്പോൾ എല്ലാം പൊന്നു പോലെ നോക്കുകയും ചെയ്യും ഭാര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (12 minutes ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (39 minutes ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (1 hour ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (2 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (2 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (6 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (6 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (6 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (7 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (12 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (13 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (13 hours ago)

Malayali Vartha Recommends