സംസ്ഥാനത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ 20 നാമ നിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ...

സംസ്ഥാനത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ 20 നാമ നിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടക്കം രണ്ടു പേര്‍ പത്രിക സമര്‍പ്പിച്ചു. മറ്റു മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചതിന്റെ വിവരം: പത്തനംതിട്ട-3, കോട്ടയം-2, എറണാകുളം-1, ചാലക്കുടി-5, മലപ്പുറം- 3, കോഴിക്കോട്-4.
അതേസമയം വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ഇന്ന 12ന് നാമനിര്‍ദേശ പത്രിക നല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും.പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോ കല്‍പറ്റയില്‍ നടക്കും.
സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ചശേഷമായിരിക്കും പത്രിക നല്‍കുക.മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണു രാഹുല്‍ എത്തുക. കേരളത്തിലെ 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാസ് കാമ്പയിന്റെ തുടക്കമായാണ് റോഡ്ഷോ. ബുധനാഴ്ച രാവിലെ പത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ പത്രിക നല്‍കുക. മെഗാ റാലിയുമുണ്ടാകും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ വ്യാഴാഴ്ചയാണ് പത്രിക നല്‍കുക
"
https://www.facebook.com/Malayalivartha