രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിലാണ് തീപിടിച്ചത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിട്ടുണ്ടായിരുന്നു. ബസ് ഡ്രൈവര്‍ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാല്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ഉണ്ടായില്ല. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി .
https://www.facebook.com/Malayalivartha


























