അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തി; ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവർ: ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്ങി എടുത്ത ഈശ്വൽ മാൽപ്പെ സംഘം അർജുനെ കണ്ടെത്തും വരെ തെരച്ചിൽ തുടരും: ലോറിയുടെ സിഗ്നൽ ലഭിച്ച സ്ഥാനത്ത് പ്രത്യേക രീതിയിൽ നങ്കൂരമിടും...

മണ്ണിടിഞ്ഞ് ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തി. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘം അൽപ സമയത്തിന് മുമ്പാണ് ഷിരൂരിലേത്തിയത്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവർക്കറിയാം. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ. പുഴയുടെ ശക്തമായ അടിയൊഴുക്കിൽ കഴിഞ്ഞദിവസങ്ങളിൽ നാവികസേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
ഇതോടെ പുതിയ സംവിധാനമായ പോന്റൂൺ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങൽവിദഗ്ധർ ഇറക്കാനുള്ള നീക്കവും ശനിയാഴ്ച നടക്കും. അർജുൻ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കൽ മൈൽവരെ വേഗത്തിലാണ്. മത്സ്യത്തൊഴിലാളികളായ എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഈശ്വൽ മാൽപ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘമാണിവർ. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ.
ലോറിയുടെ സിഗ്നൽ ലഭിച്ച സ്ഥാനത്ത് പ്രത്യേക രീതിയിൽ നങ്കൂരമിടും. ഇതിൽ പിടിച്ച് പോയി വെള്ളത്തിൽ തെരച്ചിൽ നടത്താനാണ് ശ്രമം. ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്ങി എടുത്തിട്ടുണ്ട്. സമാന സാഹചര്യത്തിൽ മുൻപും പ്രവർത്തിച്ചിട്ടുണ്ടെന്ന് ഈശ്വർ മാല്പ പറഞ്ഞു. അർജുനെ കണ്ടെത്തും വരെ തെരച്ചിൽ നടത്തും. അർജുനെ ഇന്നോ നാളെയോ കണ്ടെത്തുമെന്ന് ഉറച്ച വിശ്വാസമാണിവർക്ക്. ഫൈബർ ചങ്ങാടത്തിൽ നിന്ന് തൊഴിലാളികളെ പുഴയിലിറക്കാൻ ശ്രമം തുടരുകയാണ്.
മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ട് പരിശോധിക്കുമെന്ന് ഈശ്വർ മാൽപെ പ്രതികരിച്ചു. ഷിരൂരിലേത് ശ്രമകരമായ ദൗത്യമെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി. അൽപസമയത്തിനകം പുഴയിലിറങ്ങി പരിശോധന നടത്തും. അടയൊഴുക്കിനൊപ്പം ചെളിയും മൂടിനിൽക്കുന്നത് വെല്ലുവിളിയെന്നും ഈശ്വർ മാൽപെ പറഞ്ഞു. മഴ കുറഞ്ഞെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിയിലെ മൺകൂനയിൽ മൂന്ന് മീറ്റർ താഴ്ചയിലാണ് വാഹനമെന്നാണ് നിഗമനം. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ പുഴയിൽ അടിയൊഴുക്ക് ശക്തമാണ്.
https://www.facebook.com/Malayalivartha


























