ഗവ. മെഡിക്കൽ കോളേജിൽ അവയവദാന സമ്മതപത്രം നൽകിയവരെ ഗായകൻ പട്ടം സനിത്ത് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു!!!

തിരുവനന്തപുരം: ഭരണ ഘടനാ ക്ഷേത്രവും, ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റിയും പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 134-മത് അംബേദ്കർ ജയന്തി ആഘോഷത്തൽ മരണാനന്തര അവയവദാനം ചെയ്യുന്നവർക്കുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് അനാട്ടമി വകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് നല്കി ആദരിച്ചു. ചടങ്ങിൽ പട്ടം സനിത്ത് അവയവദാനം മഹാദാനം ആണെന്നും അതിന് കൂടുതൽ ആളുകൾ മുന്നോട്ട് വരണമെന്ന് പറഞ്ഞു. ജെസ്റ്റിസ് എം ആർ ഹരിഹരൻ നായർ ചടങ്ങ് ഉത്ഘാടനം ചെയ്യ്തു. മെഡിക്കൽ കോളേജ് അനാട്ടമി വകുപ്പിലെ ഡോ ശ്രീകുമാർ, ശിവദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha