Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..

വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യം! ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി ജാമ്യാപേക്ഷ നൽകി

17 APRIL 2024 11:25 AM IST
മലയാളി വാര്‍ത്ത

മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1ൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം. മോചനദ്രവ്യം നേടാൻ കഴിഞ്ഞ നവംബർ 27ന് വൈകിട്ട് നാലരയോടെ ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ കാറിൽ കടത്തി കൊണ്ടു പോയി തടങ്കലിൽ‌ പാർപ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത ‍ കേസിൽ മൂവരും ജയിലിലാണ്. കുട്ടിയെ കൊല്ലത്തെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് കാറിൽ തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബർ 2ന് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകി.

മാസം ലക്ഷങ്ങൾ വരുമാനുണ്ടായിരുന്ന സോഷ്യൽ മീഡിയ താരമായ അനുപമ, യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് മാതാപിതാക്കളുടെ ഗൂഢാലോചനയിൽ പങ്കാളിയായത്. കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതിയെ ആദ്യം എതിർത്തെങ്കിലും യൂട്യൂബ് വരുമാനം നിലച്ചതോടെ അനുപമയും വഴങ്ങിയെന്നാണ് പൊലീസ് കണ്ടെത്തൽ. സെലിബ്രിറ്റി ഫാഷൻ ആസ്പദമാക്കിയുള്ള അനുപമയുടെ യൂട്യൂബ് ചാനലിന് അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. അനുപമ പത്മൻ എന്ന പേരിൽ പേരിൽ അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് അക്കൗണ്ടാണ് കുറ്റവാളികളില്‍ ഒരാളായ അനുപമയ്ക്ക് ഉള്ളത്. പതിഞ്ഞയ്യായിരം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വന്തം പേരിൽ ഒരു വെബ്സൈറ്റും അനുപമയ്ക്കുണ്ട്. ഒരു വർഷത്തിനിടെയാണ് അനുപമ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായത്. പ്രധാനമായും സെലിബ്രിറ്റി ഫാഷൻ കേന്ദ്രീകരിച്ചായിരുന്നു അനുപമയുടെ വീഡിയോകളും റീലുകളും. ഉള്ളടക്കങ്ങളിൽ നിറയെ കർദാഷിയാൻ സഹോദരിമാരാണ്. വെബ്സൈറ്റിൽ നിറയെ തെരുവ് നായകളോടുള്ള സ്നേഹവും നിറഞ്ഞ് നില്‍ക്കുന്നു.

 

 

ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് കോഴ്സിന് ചേർന്നെങ്കിലും എൽഎൽബി പഠിക്കണം എന്നുള്ള ആഗ്രഹം കൊണ്ട്, അനുപമ ഇടവേളയെടുത്തു. ഈ കാലയളവിലാണ് സാമൂഹ്യമാധ്യമങ്ങളിൽ സജീവമായത്. മാസം മുന്നേ മുക്കാൽ ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ അനുപമയ്ക്ക് വരുമാനം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റി യൂസ്ഡ് കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജൂലൈയിൽ അക്കൗണ്ടിൽ നിന്നുള്ള വരവ് നിലച്ചു. മാതാപിതാക്കളുടെ തട്ടിക്കൊണ്ട് പോകൽ പ്ലാനിനെ ആദ്യഘട്ടത്തിൽ എതിർത്ത അനുപമ, ഇതോടെയാണ് കുറ്റകൃത്യത്തിൽ പങ്കാളിയായത് എന്നാണ് പൊലീസ് പറയുന്നത്. 20 വയസ് മാത്രം പ്രായമുള്ള അനുപമയെ കുറിച്ച് നാട്ടുകാർക്കും വിവരങ്ങൾ കൂടുതൽ അറിയില്ല. ഇവിടെ പഠിക്കുന്നുവെന്നോ, എന്ത് ചെയ്യുന്നു എന്നോ ഒന്നും നാട്ടുകാർക്ക് അറിയില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയ ദിവസം, മാതാപിതാക്കൾ ഫോൺ ചെയ്യാനും സാധനങ്ങൾ വാങ്ങാനും പാരിപ്പള്ളിയിൽ പോയപ്പോൾ, അനുപമയായിരുന്നു കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്നത്. തട്ടിക്കൊണ്ട് പോയവർ കാർട്ടൂൺ കാണിച്ചിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. അനുപമയുടെ ടാബിൽ നിന്ന് കണ്ടെടുത്ത കാർട്ടൂൺ വീഡിയോകളും, യൂട്യൂബ് സേർച്ച് ഹിസ്റ്ററിയും ഈ മൊഴിയുടെ കൂടി പശ്ചാത്തത്തിൽ പൊലീസിന് നിർണായക വിവരമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ പാലക്കാട് മത്സരിക്കും..?! ജയിലിൽ വമ്പൻ പ്ലാൻ..! സഭയിൽ കൊടും നീക്കം..! മണിക്കൂറിനുളിൽ ജാമ്യം..?!  (13 minutes ago)

സ്‌റ്റേഷനു മുന്നില്‍ കാറിലിരുന്ന് മദ്യപിച്ച ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു  (14 minutes ago)

തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ അന്വേഷണം തുടരുന്നു  (16 minutes ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍; അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (30 minutes ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തളളി...മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും  (36 minutes ago)

വി എസിന്റെ കുടുംബത്തെ പത്മവിഭൂഷൺ സ്വീകരിക്കാൻ സമ്മതിക്കില്ല ? പിണറായി പകരം വീട്ടും ബേബിയെ മുന്നിൽ നിർത്തും  (1 hour ago)

കണ്ണൂരിൽ കലാപം...! കുഞ്ഞികൃഷ്ണന്റെ താണ്ഡവം ഇനി പടിയടച്ച നീക്കം..! സഭയിൽ തൂക്കി അലക്കാൻ സതീശൻ..!ഇന്ന് നടക്കുന്നത്  (1 hour ago)

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു  (1 hour ago)

ഉന്നത ജോലി ലബ്ധി, ബന്ധുക്കളുടെ സഹായം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം!  (2 hours ago)

തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു  (2 hours ago)

23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം  (2 hours ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...  (3 hours ago)

വിനോദസഞ്ചാരികൾക്ക് ആഹ്ലാദം...  (3 hours ago)

സ്വർണവിലയിൽ മാറ്റമില്ല..  (3 hours ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (3 hours ago)

Malayali Vartha Recommends