സംവിധായകന് ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....
സംവിധായകന് ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു.
ഇന്നലെ വൈകിട്ടാണ് ബിഹാര്‍ റോബിന്‍ഹുഡ് എന്ന മുഹമ്മദ് ഇര്‍ഫാനുമായി (35) ജോഷിയുടെ വീട്ടിലും മോഷണശ്രമം നടത്തിയ മൂന്ന് വീടുകളിലും തെളിവെടുത്തത്. ചോദ്യം ചെയ്യലില്‍ പനമ്പിള്ളിനഗറിലെ മൂന്നുവീടുകളില്‍ മോഷണശ്രമം നടത്തിയതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. മോഷണം നടത്തിയ രീതി പ്രതി വിവരിക്കുകയും ചെയ്തു.
സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ജനല്‍ കുത്തിത്തുറന്നാണ് വീട്ടില്‍ കയറിയത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ പൂട്ടിയിട്ടില്ലായിരുന്നു. ആഭരണങ്ങള്‍ മുംബൈയിലെത്തിച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്നും വെളിപ്പെടുത്തി പ്രതി .
ആദ്യം മൂന്ന് വീടുകളില്‍ എത്തിയെങ്കിലും അകത്തുകയറാനായില്ല. കൊച്ചിയില്‍ സമ്പന്നര്‍ താമസിക്കുന്ന മേഖല ഏതെല്ലാമെന്ന് നേരത്തേ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് പനമ്പിള്ളിനഗര്‍ തെരഞ്ഞെടുത്തത്.
"
https://www.facebook.com/Malayalivartha