Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെ അന്വേഷണം

29 APRIL 2024 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും

കര്‍ണാടക തെരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതി ഒരു കുടുംബത്തെ നാണം കെടുത്തുന്നു. ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടക രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെയുള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഹാസനിലെ ദള്‍ സ്ഥാനാര്‍ഥിയായ പ്രജ്വല്‍ 26ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ ജര്‍മനിയിലേക്ക് കടന്നതായാണ് വിവരം. രേവണ്ണയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നല്‍കിയത്. വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകള്‍ക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകള്‍ പ്രചരിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങളുടെ പെന്‍ഡ്രൈവുകള്‍ പാര്‍ക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്നാണു ലഭിച്ചത്. സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ചോര്‍ന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അന്വേഷണത്തെ സ്വാഗതം ചെയ്ത ദള്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി തെറ്റുചെയ്‌തെന്നു തെളിഞ്ഞാല്‍ പ്രജ്വലിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നു പറഞ്ഞു. അതേ സമയം, ദളിന്റെ സഖ്യകക്ഷിയായ ബിജെപി സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എംപിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെംഗളൂരുവില്‍ പ്രതിഷേധിച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ സംഘടനകളുടെ കൂട്ടായ്മ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.

അതേസമയം കര്‍ണാടകയിലെ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്. പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നല്‍കിയ പരാതിയിലാണ് ഹൊലെനരസിപൂര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സംഭവം വന്‍ വിവാദമായതോടെ പ്രജ്വല്‍ രാജ്യം വിട്ടു.

ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ടു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ് പ്രജ്വല്‍ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നുമാണ് പ്രജ്വലിന്റെ ചെറിയച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചത്. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിലെ ഭിന്നതയുടെ സൂചനയായി.

അതേസമയം, ജെ.ഡി.എസ്. പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. കര്‍ണാടകയിലെ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ്, ഏപ്രില്‍ 26-നാണ് സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ ഹസനില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

ഹസന്‍ ജില്ലയില്‍ കുറച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് ആ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഈ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി കൊലപാതകക്കേസില്‍ താമിര്‍ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്റെ കാര്‍ കസ്റ്റഡിയിലെടുത്തു....  (3 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 minutes ago)

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് കണ്ണാടിപ്പാലം വരുന്നു ....  (11 minutes ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (17 minutes ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... 19-ന് പ്രതിഷ്ഠാദിനം ആചരിക്കും, ശരണം വിളികളുമായി ആയിരങ്ങള്‍ സന്നിധാനത്ത്  (20 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ ജയം  (45 minutes ago)

ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറു മരണം... 20 പേര്‍ക്ക് പരുക്ക്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നത് ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം , പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്ക  (1 hour ago)

നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മർദ്ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം: മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായുള്ള തെളിവുകൾ പോലീസിന്...  (1 hour ago)

സമരം അവസാനിച്ചിട്ടും സംസ്ഥാനത്ത് മില്‍മ പാല്‍ വിതരണത്തില്‍ പ്രതിസന്ധി... തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മില്‍മ ബോര്‍ഡ് യോഗം ഇന്ന്  (2 hours ago)

കൊല്ലത്ത് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു.... കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്  (2 hours ago)

കാസര്‍കോട് രാത്രി വീട്ടില്‍ ഉറങ്ങികിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി... തെരച്ചിലിനൊടുവില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്ക്, കമ്മല്‍ മോഷണം പോയ  (2 hours ago)

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും...  (2 hours ago)

കാട്ടാക്കടയില്‍ വീട്ടമ്മയെ മകന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍... സ്ഥിരം മദ്യപാനി, ബഹളം പതിവ് , മകനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല, കാട്ടാക്കടയില്‍ വീട്ടമ  (3 hours ago)

Malayali Vartha Recommends