ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നോക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
പന്തില്‍ നാല് സിക്‌സും ആറ് ഫോറുമുള്‍പ്പെടെ 61 റണ്‍സെടുത്ത നിക്കോളാസ് പുരാനും എട്ടാമനായി ഇറങ്ങി അര്‍ധസെഞ്ച്വറി നേടിയ അര്‍ഷദ് ഖാനും (33 പന്തില്‍ 58) നടത്തിയ ചെറുത്തു നിര്‍പ്പ് ഫലംകണ്ടില്ല. ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റ് നേടി.ലഖ്‌നോവിനെ വീഴ്ത്തിയ ഡല്‍ഹിയേക്കാളും ഗുണം ചെയ്തത് രാജസ്ഥാന്‍ റോയല്‍സിനാണ്.
12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാന്‍ രണ്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ടാലും ആദ്യ നാലില്‍ സ്ഥാനമുറപ്പാണ്. ഐ.പി.എല്ലില്‍ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായ ഡല്‍ഹി 14 പോയിന്റുമായി പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യത നിലനില്‍ത്തുകയും ചെയ്തു. താരതമ്യേന കുറഞ്ഞ റണ്‍റേറ്റുള്ള ഡല്‍ഹിക്ക് മറ്റു ടീമുകളുടെ മത്സരഗതിയെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോകാനാകുക.
പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനില്‍ക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നോ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha