Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

14 MAY 2024 12:28 PM IST
മലയാളി വാര്‍ത്ത

സീസണിലെ ആദ്യമഴ നനഞ്ഞ് മുംബൈ നഗരം. കടുത്ത പൊടിക്കാറ്റിന്റെയും ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയാണ് നഗരത്തില്‍ മഴയെത്തിയത്. ഇതോടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ, അന്തരീക്ഷം മൂടിക്കെട്ടിയ സ്ഥിതിയും രൂപപ്പെട്ടു.കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പന്ത്രണ്ടായി. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പന്ത്നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്. സര്‍ക്കാര്‍ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുംബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു.അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നല്‍കുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്‌നാഫിസ് എക്‌സില്‍ കുറിച്ചു.അനധികൃത പരസ്യ ബോർഡുകൾ നീക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.രാഷ്ട്രപതി ദ്രൗപതി മുർമു അപകടത്തിൽ അനുശോചിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. അതേസമയം, ഇഗോ മിഡിയ കമ്പനി അനധികൃതമായാണ് പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സമീപത്തെ മൂന്ന് പരസ്യ ബോർഡുകൾ അടിയന്തരമായി മാറ്റാൻ മുംബൈ കോർപ്പറേഷൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ലോക്കൽ ട്രെയിൻ സർവീസുകളും ഭാഗികമായി തടസപ്പെട്ടിരുന്നു.അതേസമയം കനത്തമഴയിൽ അക്ഷരാർത്ഥത്തിൽ മുംബൈ ന​ഗരം വിറങ്ങലിച്ചിരിക്കുകയാണ്. ന​ഗരത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. വഡാലയിൽ ഇരുമ്പു കമാനം തകർന്നു വീണ് പത്തിലധികം കാറുകൾ പൂർണമായും തകർന്നു. ജോഗേഷ്വരിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പൊടിക്കാറ്റിലും മഴയിലും മുംബൈ സബ് അർബൻ റെയിൽവേ പൂർണമായും നിലച്ചു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ പൊടിക്കാറ്റ് മൂലം കാഴ്ച്ച മങ്ങി വിമാന സർവീസുകൾ വൈകി, പല വിമാനങ്ങളും വഴിത്തിരിച്ചുവിട്ടു.

 

നഗരത്തിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്, പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം ദുസഹമായി.മുംബൈയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മഴ ആശ്വസമായെങ്കിലും പൊടിക്കാറ്റ് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് വലിയ ശല്യമാണ് സൃഷ്ടിച്ചത്. പെട്ടെന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചു.മുംബൈയിലെ ഘാട്‌കോപര്‍, ബാന്ദ്ര, കുര്‍ള, ധാരാവി മേഖലകളിലാണ് മഴ പെയ്തത്. കാലാവസ്ഥയിലുണ്ടായ മാറ്റം, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാന്ധിച്ചു. വിമാനം ഇറക്കുന്നതും പറന്നുയരുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചു.താനെ, പാല്‍ഘര്‍, റായ്ഗഡ്, സോലാപുര്‍, ലാത്തൂര്‍, ബീഡ്, നാഗ്പുര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍ക്ക് ആര്‍.എം.സി. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (7 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (16 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (43 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends