Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

അനായാസമായി കൊല്‍ക്കത്ത... ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഡല്‍ഹിയെ 7 വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത 12 പോയിന്റുമായി ലീഡുയര്‍ത്തി

30 APRIL 2024 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്...പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി...

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു

ഐപിഎല്‍ ഓരോ കളിയും ആവേശമാണ്. ഇന്നലെ ഡല്‍ഹി ക്യാപ്റ്റില്‍സിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവറും മൂന്നു പന്തും ബാക്കിനിര്‍ത്തിയാണ് കൊല്‍ക്കത്ത മറികടന്നത്. അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ ഫില്‍ സോള്‍ട്ട് (33 പന്തില്‍ 68), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (23 പന്തില്‍ 33*), വെങ്കടേഷ് അയ്യര്‍ (23 പന്തില്‍ 26*) എന്നിവരുടെ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത 12 പോയിന്റുമായി ലീഡുയര്‍ത്തി. 10 പോയിന്റുമായി ഡല്‍ഹി ആറാം സ്ഥാനത്താണ്. മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഫില്‍ സോള്‍ട്ടും സുനില്‍ നരെയ്‌നും (10 പന്തില്‍ 15) ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. തുടക്കം മുതല്‍ സോള്‍ട്ട് ആക്രമിച്ച് കളിച്ചതോടെ കൊല്‍ക്കത്ത അതിവേഗം ജയത്തിലേക്ക് കുതിച്ചു. ഏഴാം ഓവറില്‍ നരെയ്കന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 79 റണ്‍സായിരുന്നു.

അധികം വൈകാതെ തന്നെ സോള്‍ട്ടും പുറത്തായി. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച റിങ്കു സിങ് (11 പന്തില്‍ 11) തിളങ്ങിയില്ലെങ്കിലും ശ്രേയസ്‌വെങ്കടേഷ് കൂട്ടുകെട്ട് കൊല്‍ക്കത്തയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഡല്‍ഹിക്കായി അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റും ലിസാഡ് വില്യാംസ് ഒരു വിക്കറ്റും വീഴ്ത്തി.

ബോളര്‍മാര്‍ക്ക് പൊതുവേ അത്ര ശുഭകരമല്ലാത്ത ഐപിഎല്‍ സീസണില്‍, ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഡല്‍ഹി ബാറ്റര്‍മാരെ കൊല്‍ക്കത്ത എറിഞ്ഞൊതുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 153 റണ്‍സ് മാത്രം. ഒന്‍പതാമനായി ക്രിസീലെത്തിയ കുല്‍ദീപ് യാദവിന്റെ (26 പന്തില്‍ 35*) ബാറ്റിങ്ങാണ് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവരാണ് കൊല്‍ക്കത്തയുടെ ബോളിങ് പട നയിച്ചത്.

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ (7 പന്തില്‍ 13) ഡല്‍ഹിക്ക് നഷ്ടമായി. വൈഭവ് അറോറയാണ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ മിന്നും ഫോമിലുള്ള മറ്റൊരു ഓപ്പണര്‍ ജേക്ക് ഫ്രേസറും (7 പന്തില്‍ 12) മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഫ്രേസറിനെ വെങ്കടേഷ് അയ്യരുടെ കൈകളില്‍ എത്തിച്ചത്. പവര്‍പ്ലേ അവസാനിക്കുന്നതിനു മുന്‍പു തന്നെ ഷായ് ഹോപ്പും (3 പന്തില്‍ 6) കൂടാരം കയറി. നാലാം വിക്കറ്റില്‍ അഭിഷേക് പോറല്‍ (15 പന്തില്‍ 18) ഋഷഭ് പന്ത് (20 പന്തില്‍ 27) സഖ്യമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ചേര്‍ന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഏഴാം ഓവറില്‍ പോറലിനെ പുറത്താക്കി ഹര്‍ഷിത് റാണയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ പന്തും പുറത്തായി. അക്ഷര്‍ പട്ടേല്‍ (21 പന്തില്‍ 15), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (7 പന്തില്‍ 4), കുമാര്‍ കുശാഗ്ര (3 പന്തില്‍ 4), റാസിഖ് ദാര്‍ സലാം (10 പന്തില്‍ 8) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. ഒന്‍പതാമനായി ഇറങ്ങി, രക്ഷാപ്രവര്‍ത്തനം നടത്തിയ കുല്‍ദീപ് യാദവിന്റെ ബാറ്റിങ്ങാണ് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കുല്‍ദീപിന്റെ ഇന്നിങ്‌സ്. ലിസാഡ് വില്യംസ് (2 പന്തില്‍ 1*) പുറത്താകാതെ നിന്നു.

അതേസമയം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും ഉണ്ടാകണമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ഞാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിലക്ടറെങ്കില്‍ സഞ്ജു ആദ്യ ചോയ്‌സാകുമായിരുന്നു. ക്യാപ്റ്റന്‍സിയുടെയും മത്സരത്തിന്റെയും സമ്മര്‍ദങ്ങള്‍ ഒട്ടും ബാധിക്കാത്ത രീതിയിലാണ് സഞ്ജു ബാറ്റു ചെയ്യുന്നത്. അര്‍ഹമായ അവസരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ടെലിവിഷന്‍ ഷോയില്‍ പീറ്റേഴ്‌സന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍  (8 minutes ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു  (14 minutes ago)

പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്...പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ  (18 minutes ago)

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (25 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (6 hours ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (7 hours ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (7 hours ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (7 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (7 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (7 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (7 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (8 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (8 hours ago)

Malayali Vartha Recommends