Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍

17 MAY 2024 04:16 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോര് നരേന്ദ്രമോദി സര്‍ക്കാര്‍ ചുരുട്ടിക്കെട്ടി. സംസ്ഥാനത്ത് താമസിക്കുന്ന ആറ് ബംഗ്ലാദേശികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്യം നല്‍കിയെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഇവരെല്ലാം ഹിന്ദുക്കളാണ് എന്ന പ്രത്യേകതയുമുണ്ട്. മുസ്ലിം വോട്ട് വാങ്ങാനായി കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു പിണറായി വിജയനും സിപിഎമ്മും. ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടവും സിപിഎമ്മിനും പിണറായി സര്‍ക്കാരിനും കനത്ത തിരിച്ചടിയുമായിരിക്കുകയാണ് സംഭവം. മൊത്തം 300 പേര്‍ക്കാണ് കേന്ദ്രം പൗരത്വം അനുവദിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, പാഴ്‌സി, സിക്ക്, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. മുസ്ലിംങളെ ഇതില്‍ നിന്ന് ഒഴിവാക്കിയതാണ് വിവാദമായത്. മതത്തിന്റെ പേരില്‍ പൗരത്വം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുസമൂഹവും പൗരസംഘടനകളും ആരോപിക്കുന്നത്.

 

 

പൗരത്വം കേന്ദ്ര പട്ടികയിലുള്ള വിഷയമായതിനാല്‍ കേരളത്തിന് ഒരു ചുക്കും ചെയ്യാനാവില്ല. വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം കേരള സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുക്കാന്‍ ശ്രമിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടകാര്യമാണ്. പൗരത്വത്തിനായി കേരളത്തില്‍ അഞ്ഞൂറിലധികം അപേക്ഷകളാണ് കളക്ടര്‍മാര്‍ക്ക് കിട്ടിയിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും മുസ്ലിംങളാണ്. ഇന്ത്യാ വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് കുടിയേറുകയും പിന്നീട് തിരിച്ചുവരുകയും ചെയ്തവര്‍ കണ്ണൂര്‍, മലപ്പുറം , കോഴിക്കോട് ജില്ലകളില്‍ ഇപ്പോഴും കഴിയുന്നുണ്ട്. ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ കേന്ദ്രം അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിറ്റിസണ്‍ഷിപ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൗരത്വത്തിന് അപേക്ഷ കൊടുക്കേണ്ടത്. ഇതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേകിച്ചൊരു പങ്കുമില്ല. പൗരത്വം ഭേദഗതി നിയമം ഏറ്റവും അധികം അനുകൂലവും പ്രതികൂലവുമാകുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഭേദഗതി നിയമം നടപ്പായതോടെ അസമിലെ കുടിയേറ്റക്കാരായ ഹിന്ദുക്കളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനാല്‍ അവിടെ സമരങ്ങള്‍ നടന്നിരുന്നു. മുസ്ലിംങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാളിലും ഡല്‍ഹിയിലും അടക്കം പ്രക്ഷോഭങ്ങളുണ്ടായത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ നിരവധിപേര്‍ ബംഗാളിലുണ്ടെന്നും ഇവര്‍ക്ക് മമത സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. നുഴഞ്ഞുകയറിയവരില്‍ കൊടുംകുറ്റവാളികളും ക്രിമിനലുകളും ഉണ്ടെന്നാണ് മറ്റൊരു ആക്ഷേപം.

 

 

പൗരത്വഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. ആ കേരളത്തില്‍ വര്‍ഷങ്ങളായി താസമിക്കുന്ന ആറ് പേര്‍ക്ക് കേന്ദ്രം പൗരത്വം നല്‍കിയെന്ന് പറയുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആറ് പേരില്‍ചിലര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും അന്തിവ വിവരം പുറത്തുവന്നാലേ കാര്യങ്ങള്‍വ്യക്തമാകൂ. സംസ്ഥാനങ്ങളാണ് അപേക്ഷ പരിഗണിക്കുന്നതെങ്കിലും അത് അംഗീകരിക്കുന്നത് കേന്ദ്രമാണ്. ആ സമതിയില്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരീക്ഷക അംഗമല്ലാതെ മറ്റൊരു ഇടപെടലും ഉണ്ടാക്കാന്‍ കഴിയാത്തവിധമാണ് കേന്ദ്രം നിയമഭേദഗതി വരുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നാല് ഘട്ടം പിന്നിട്ട് നില്‍ക്കെ നിയമം യാഥാര്‍ത്ഥ്യമാക്കിയത് ബിജെപിക്ക് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ഇതുമായി ബന്ധമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ.

 

 

 

ഒന്നാംഘട്ട പോളിംഗില്‍ തരംഗം ഇല്ലെന്ന് വ്യക്തമായതോടെയാണ് ബിജെപി പൗരത്വവും മുസ്ലിം പ്രീണനവും ചര്‍ച്ചയാക്കിയത്. അതിന് കോണ്‍ഗ്രസിനെ കരുവാക്കുകയും ചെയ്തു. അത് അത്ര ഏശിയില്ലെന്ന് മനസ്സിലായതോടെയാണ് വജ്രായുധമായ പൗരത്വം തൊടുത്തത്. ഇത് കോണ്‍്ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പരസ്യമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രകടന പത്രികയില്‍ പോലും അതുണ്ടായില്ല. ഇതേക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ചോദിച്ചപ്പോള്‍ ഇന്ന് രാത്രി കഴിഞ്ഞിട്ട് പറയാം എന്നാണ് പ്രതികരിച്ചത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് പോലും പ്രതിഷേധിക്കാന്‍ മടിക്കുന്ന ഒരു നിയമം പാസ്സാക്കാനും പൗരത്വം നല്‍കാനും ബിജെപി കാണിച്ച ഇച്ഛാശക്തിയെ ഹിന്ദുത്വ സംഘടനകള്‍ വാനോളം പുകഴ്ത്തുന്നു.

കേരളത്തില്‍ താമസിക്കുന്ന ആറ് ബംഗ്ലാദേശികള്‍ക്ക് പൗരത്വം ലഭിക്കുകയും ഇവിടെ ജനിച്ച് പതിറ്റാണ്ടുകളായി ജീവിക്കുന്ന മുസ്ലിംങള്‍ക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് വലിയ ആശങ്കയായി മുസ്ലിംങള്‍ കാണുന്നു. പിണറായി വിജയന്റെ വാക്കും വിശ്വസിച്ച് സമരത്തിനിറങ്ങിയ ഇവരെല്ലാം വലിയനിരാശയിലാണ്. പിണറായി പറഞ്ഞു പറ്റിച്ചു എന്നാണ് പ്രധാന ആക്ഷേപം. കോണ്‍ഗ്രസോ, ലീഗോ വിഷയം പരിഗണിക്കുന്നു പോലുമില്ല. അത് ബിജെപിക്ക് വലിയ ആശ്വാസമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിന് വ്യക്തമായ കാരണം ബിജെപി ഉയര്‍ത്തികാട്ടുന്നുണ്ട്. തീവ്രവാദവും നുഴഞ്ഞുകയറ്റവുമാണ് ഇതില്‍ പ്രധാനം. വലിയൊരു വിഭാഗം ആളുകള്‍ ഇതിന് പിന്തുണയും നല്‍കുന്നുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ സമരത്തിനിറങ്ങി തിരിച്ച സിപിഎമ്മിനും പിണറായി വിജയനും നാണക്കേടായി മാറിയിരിക്കുകയാണ് ആറ് പേരുടെ പൗരത്വം. കാരണം അവര്‍ ഭാരതപുത്രന്മാര്‍ മാത്രമല്ല, മലയാളികള്‍കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (8 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (30 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (41 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (48 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends