Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...


ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം, വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.... അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി..


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു

ഇനി നിര്‍ണായകം... ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്‌സ്; ഓള്‍റൗണ്ട് മികവില്‍ സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

02 MAY 2024 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു

പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി...

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....

ജയപരാജയങ്ങള്‍ മാറി മറിയുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ 7ന് 162 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കു നിറംവച്ചു.

ഓള്‍റൗണ്ട് മികവിലാണ് സൂപ്പര്‍ കിങ്സിന്റെ സ്വന്തം മൈതാനത്ത് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പഞ്ചാബ് കിങ്സ് കുതിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ചെന്നൈയെ 162-ല്‍ ഒതുക്കിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സീസണില്‍ പഞ്ചാബിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോല്‍വിയും.

ജോണി ബെയര്‍സ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പ്രധാന ബൗളറായ ദീപക് ചാഹര്‍ രണ്ടു പന്തുകള്‍ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയതും പരിക്കു കാരണം മതീഷ പതിരണയുടെ സേവനം നഷ്ടമായതും ചെന്നൈക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.

163 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങിനെ (13) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച ബെയര്‍സ്റ്റോ - റൂസ്സോ സഖ്യം മത്സരം പഞ്ചാബിന്റെ വരുതിയിലാക്കി. 64 റണ്‍സാണ് ഈ കൂട്ടുകെട്ട് പഞ്ചാബ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. 30 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 46 റണ്‍സെടുത്ത ബെയര്‍സ്റ്റോടെ മടക്കി ശിവം ദുബെ ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

എങ്കിലും റൂസ്സോ റണ്‍റേറ്റ് താഴാതെ കാത്തു. 12-ാം ഓവറില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്തിരുന്നു റൂസ്സോ.

നിലയുറപ്പിച്ചിരുന്ന രണ്ട് ബാറ്റര്‍മാരും പുറത്തായതോടെ മികച്ച ബൗളിങ്ങുമായി ചെന്നൈ, പഞ്ചാബിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശശാങ്ക് സിങ് - ക്യാപ്റ്റന്‍ സാം കറന്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശശാങ്ക് 25 രണ്‍സോടെയും കറന്‍ 26 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. പതിവുപോലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്സാണ് ചെന്നൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 48 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 62 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലിയെ പിന്തള്ളി ഓറഞ്ച് ക്യാപ്പും ഋതുരാജ് സ്വന്തമാക്കി.

ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ പവര്‍പ്ലേയില്‍ തന്നെ പഞ്ചാബ് ബൗളര്‍മാര്‍ പൂട്ടി. എങ്കിലും 50 പന്തില്‍ നിന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അജിങ്ക്യ രഹാനെ - ഋതുരാജ് സഖ്യത്തിന് സാധിച്ചു. ഒമ്പതാം ഓവറില്‍ രഹാനെയെ മടക്കി ഹര്‍പ്രീത് ബ്രാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ശിവം ദുബെയേയും (0) മടക്കിയ ഹര്‍പ്രീത് ചെന്നൈയെ പ്രതിരോധത്തിലാക്കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സും അധികം നീണ്ടില്ല. രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെ രാഹുല്‍ ചാഹര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

പിന്നാലെ ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ സമീര്‍ റിസ്വിയാണ് ഋതുരാജിനൊപ്പം പിടിച്ചുനിന്ന് സ്‌കോര്‍ 100 കടത്തിയത്. എങ്കിലും കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാതെ 23 പന്തില്‍ നിന്ന് 21 റണ്‍സുമായി റിസ്വി 16-ാം ഓവറില്‍ പുറത്തായി. മോയിന്‍ അലി ഒമ്പത് പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ആരാധകരെ ആവേശത്തിലാക്കി 18-ാം ഓവറില്‍ ക്രീസിലെത്തിയ എം.എസ് ധോനി 11 പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 14 റണ്‍സെടുത്തു.

പഞ്ചാബിനായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഹര്‍പ്രീത് നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (20 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (26 minutes ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (39 minutes ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (41 minutes ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (46 minutes ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (49 minutes ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (1 hour ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ന്യായീകരണവുമായി സംഘടന...!  (1 hour ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (1 hour ago)

പാലക്കാട് കുഴല്‍മന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു... സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (2 hours ago)

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി  (2 hours ago)

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (2 hours ago)

Malayali Vartha Recommends