സിഐടിയുവും രംഗത്ത്... ഗതാഗത വകുപ്പും ഡ്രൈവിങ് സ്കൂളുകാരും നേര്‍ക്കുനേര്‍; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്; ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനും തീരുമാനം
ഗതാഗത വകുപ്പ് മന്ത്രിയായി ഗണേഷ് കുമാര്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്നാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം. ആദ്യമൊക്കെ എല്ലാവരും കൈയ്യടിച്ച് സ്വീകരിച്ചെങ്കിലും പിന്നീട് എതിര്‍പ്പായി.
അതിനിടെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
ഡ്രൈവിങ് ടെസ്റ്റ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതല്‍ പ്രതിഷേധങ്ങളുണ്ട്. ട്രാക്കൊരുക്കുന്നതില്‍ പോലും സ്കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിട്ടുവീഴ്തകള്‍ക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങള്‍ ബഹിഷ്കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുത്തു.
ടെസ്റ്റ് പരിഷ്ക്കരണം ഇന്ന് മുതല്‍ നടപ്പാക്കുന്നതിനിടെയാണ് സമരവുമായി ഡ്രൈവിംഗ് സ്കൂളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.
റോഡ് ടെസ്റ്റിനു ശേഷം 'എച്ച്' ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. പ്രതിദിനം നല്കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.
അതേസമയം മേയര്‍ ആര്യാ രാജേന്ദ്രനും കെ എസ് ആര് ടി സി ബസ് ഡ്രൈവറും തമ്മിലെ തര്‍ക്കത്തില്‍ നിര്‍ണായകമായ സി സി ടി വി മെമ്മറി കാര്‍ഡ് കാണായതില്‍ പൊലീസ് കേസെടുത്തു. ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ കെ എസ് ആര് ടി സി എം ഡിക്ക് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര് ടി സി നല്കിയ പരാതിയിലാണ് കേസെടുത്തത്. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസ് എടുത്തിരിക്കുന്നത്.
ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് തമ്പാനൂര്‍ ഡിപ്പോയിലുള്ളത്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. പ്രശ്നം നടന്ന ശേഷം ആരോ മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. മേയര്‍ ആര്യാ രാജേന്ദ്രനും കെ എസ് ആര് ടി സി ബസ് ഡ്രൈവറും തമ്മിലെ തര്‍ക്കത്തില്‍ ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അതീവ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ മെമ്മറി കാര്‍ഡ് കണ്ടെത്തേണ്ടത് അന്വേഷണത്തിലും നിര്‍ണായകമാണ്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെ എസ് ആര് ടി സിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. മേയര്‍ ആരോപിക്കുന്നത് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തില്‍ സി സി ടി വിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ കാണാനില്ലെന്നത് ദുരൂഹമാണ്.
"
https://www.facebook.com/Malayalivartha